ഇന്ന് ലോക പരിസ്ഥിതി ദിനം
ഇന്ന് ലോക പരിസ്ഥിതി ദിനം. ഭക്ഷ്യസുരക്ഷയുടെ ഓര്‍മ്മപ്പെടുത്തലുമായാണ് ഈ വര്‍ഷം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ചിന്തിക്കുക, ഭക്ഷിക്കുക, രക്ഷിക്കുക എന്നതാണ് ഈ പരിസ്ഥിതി ദിനത്തിലെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരെയും ഭക്ഷ്യമാലിന്യങ്ങള്‍ക്കെതിരെയുമുള്ള മുന്നറിയിപ്പാണ് പരിസ്ഥിതി ദിനം മുന്നോട്ടുവെക്കുന്നത്
കരുണയുള്ളവനാകുമോ ഹരിതാഭമീയിടങ്ങൾ തച്ചുതകർക്കാൻ
കാലമെത്ര കടന്നുപോയെന്നാലും കാണുവാനാകുമോ കാഴ്ചകൾ
ഒന്നു കണ്ടൊട്ടെയെൻ പിഞ്ചുകിടാങ്ങളീ മലയും മരങ്ങളും
ഒട്ടൊന്നു നില്ക്കുകയെൻ പിച്ചകം തളിർത്തോട്ടെ
മറ്റെവിടെയുണ്ടീ കാറ്റിനിത്ര ശീതളം
മറ്റെവിടെക്കാണാമിത്ര പച്ചപ്പും പരപ്പും
പ്രിയരേ കാൺക നന്നായെത്ര ചമച്ചതീശനീ നാടു
പാടേ നശിപ്പിച്ചു കളയരുതതു നമ്മൾ
വരണമടിസ്ഥാന സ്വകാരതകൾ വരണമീവികസനവും വെളിച്ചവും
വരണമീനാടിനു പുതിയതാം വർണ്ണങ്ങൾ എങ്കിലും
കാവുകൾ, പാടങ്ങൾ അമ്പേ നികത്തി
കാലത്തിനുമുമ്പേ കുതിക്കരുതു നമ്മൾ
പ്രക്യതി കനിയാതില്ല വെള്ളവും വേനലുമതിലാപകല്കിനാവും
പാലിക്കുക വയ്യെന്നാകിലും പാടെ നശിപ്പിക്കാതിരിക്കുക.