August 14, 2013

August 15 : ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ശൂനോയോ നോമ്പ് വീടലും

ശുദ്ധിമതിയായ അമ്മെ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ

കര്‍ത്താവാം മശിഹ ഞങ്ങള്‍ തന്‍ സ്രഷ്ടാവേ നാഥാ
കൃപ ചെയ്തീടണമേ നിന്‍ - മാതാ വിന്‍ പ്രാര്‍ത്ഥന മൂലം
പൈശാചിക പതനത്തില്‍ നിന്നും ദു -ശ്ചിന്തകളില്‍ നിന്നും
മോചനമേകണമേ ഞങ്ങളെ സംരക്ഷിച്ചീടണമേ
നിന്നടിയാ-ര്‍ ഞങ്ങള്‍
തൃക്കയ്യില്‍ മേവു
ന്ന-ര്‍ഥിക്കുന്നു ദയ
ആലംബം നീ തന്നെ
ഞങ്ങള്‍ക്കും നാഥ ഞങ്ങള്‍ തന്‍ വിഗതര്‍ക്കും നല്‍ക
ക്ഷമയും പുണ്യമതും പാപ വിമോചനവും

Bible Reading :

St:Luke 10: 38-42
38 പിന്നെ അവര്‍ യാത്രപോകയില്‍ അവന്‍ ഒരു ഗ്രാമത്തില്‍ എത്തി; മാര്‍ത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില്‍ കൈക്കൊണ്ടു.
39 അവള്‍ക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്റെ കാല്‍ക്കല്‍ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
40 മാര്‍ത്തയോ വളരെ ശുശ്രൂഷയാല്‍ കുഴങ്ങീട്ടു അടുക്കെവന്നു: കര്‍ത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതില്‍ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാന്‍ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.
41 കര്‍ത്താവു അവളോടു: “മാര്‍ത്തയേ, മാര്‍ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.
42 എന്നാല്‍ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.

St:John 19:25-27
25 യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
26 യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകന്‍ എന്നു അമ്മയോടു പറഞ്ഞു.
27 പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതല്‍ ആ ശിഷ്യന്‍ അവളെ തന്റെ വീട്ടില്‍ കൈക്കൊണ്ടു.