April 26, 2013

മൈലാപ്പൂരിൻറെ മണ്ണിൽ മലങ്കര സഭക്കും ഇനി ദേവാലയം, കൂദാശ മെയ് 11ന്

മാര്‍ത്തോമ്മാ ശ്ളീഹാ സഹദാമരണം പ്രാപിച്ച മൈലാപ്പൂരിന്റെ മണ്ണിൽ ഒരു ദേവാലയമുണ്ടാവണം എന്ന മലങ്കരസഭയുടെ ചിരകാല സ്വപ്നം പൂവണിയുന്നു. 2013 മെയ് 11ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി മൈലാപ്പൂരിലെ പുതിയ ദേവാലയം കൂദാശ ചെയ്യും.

മൈലാപ്പൂര്‍ പളളിയുടെ നിര്‍മ്മാണ പ്രോജക്ട് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസിന്റെ ഏറ്റവും പ്രിയങ്കരമായ പ്രോജക്ടാണ്. ഇന്‍ഡ്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും മൈലാപ്പൂര്‍ സന്ദര്‍ശിക്കുന്ന വിശ്വാസികള്‍ അവിടെ ഒരു ഓര്‍ത്തഡോക്സ് ദേവാലയം ഉണ്ടാകേണ്ട അടിയന്തിര ആവശ്യത്തെപ്പറ്റി പറയാറുണ്ട്. സഭാസ്ഥാപകനായ മാര്‍ത്തോമ്മാശ്ളീഹാ കുന്തമേറ്റു മരിച്ച ആ പുണ്യ സ്ഥലത്ത് ഒരു ദേവാലയമുണ്ടാകുന്നത് മദ്രാസ് ഭദ്രാസനത്തിനും, സഭയ്ക്ക് ആകമാനവും ഭാഗ്യവും അഭിമാനവുമാണ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 2010ല്‍ വാങ്ങിയ സ്ഥലത്താണ് പളളി പണി പുരോഗമിക്കുന്നത്. മദ്രാസ് ബ്രോഡ് വെ കത്തീഡ്രലാണ് പുതിയ പളളി പണിത് സമര്‍പ്പിക്കുന്നത്. ഇപ്പോള്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന ഒരു ചാപ്പലിലാണ് ആരാധന നടത്തുന്നത്, സഭയുടെ അഭിമാനമായ മൈലാപ്പൂര്‍ പളളിയേയും മദ്രാസ് ഭദ്രാസനത്തിന്റെ വിവിധ പ്രോജക്ടുകളേയും സാമ്പത്തികമായി സഹായിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് തിരുമേനിയെ നേരിട്ടു ബന്ധപ്പെടാവുന്നതാണ്.

സംഭാവനകള്‍ അയയ്ക്കുന്നവര്‍.

Dr Mar Diascoros

to:
Madras Federal Bank
A/c # 12330100138897
IFSC FDRL 0001233
Chennai, Ram Nagar Branch
Chennai.