പഴമയുടെ പുതുമ നിലനിർത്തി കടമ്മനിട്ടപ്പള്ളി
ഇന്നു ലോക പൈതൃക ദിനം, പഴയതെല്ലാം അടിച്ചു നിരത്തി പുതിയ കാലത്തിനു യോജിച്ച സൌധങ്ങൾ നിർമിക്കുന്ന തിരക്കിലാണ് നാമെല്ലാം, കാലത്തിനൊപ്പം നിൽക്കാൻ പഴയവ പറിച്ചെറിയണം എന്നതാണ് നമ്മൾ പഠിച്ച പാഠം. കാലത്തിനും മായ്ക്കാൻ ആവാത്ത പാരമ്പര്യമാണ് പഴമയുടെ സൌന്ദര്യം എന്നു നമ്മൾ മനസിലാക്കുക.
കടമ്മനിട്ടയിൽ പഴമയുടെ പുതുമ നിലനിർത്തി സ്ഥിതി ചെയ്യുന്ന കടമ്മനിട്ട സെൻറ് പീറ്റർസ് ആൻഡ് സെൻറ് പോൾസ് പഴയ പള്ളി. കടമ്മനിട്ടയിലേം പരിസര ദേശങ്ങളിലേം ക്രൈസ്തവതയുടെ പെറ്റമ്മ . പരിശുദ്ധ പരുമല കൊച്ചു തിരുമേനി, പരിശുദ്ധ പത്രോസ് ത്രിതീയൻ പാത്രിയർക്കീസ്, പുത്തെൻക്കാവിൽ തിരുമേനി എന്നിവരുടെ പുണ്യ പാദങ്ങൾ തൊട്ട പരിശുദ്ധ മദ്ബഹായും പള്ളിയും അതേപടി നിലനിർത്തി സൂക്ഷിക്കുന്ന പുണ്യ പൈതൃക ദേവാലയം.