ചിങ്ങം 1 (1189)
കര്‍ക്കിടകത്തിന്‍റെ കരിപ്പാടുകള്‍ മഷിതണ്ടുകൊണ്ട് മായിച്ചുകളഞ്ഞു, ചിണുങ്ങി ചിണുങ്ങി ഉദിക്കുന്ന ചിങ്ങ വെയിലിന്‍റെ തിളക്കവുമായി മറ്റൊരു പുതുവത്സരം, അതെ നാളെ 1189 ചിങ്ങം ഒന്ന് ..മനസ്സില്‍ നന്മയുടെ ഒരു നൂറു വസന്തം വിരിയിച്ചുകൊണ്ടു മറ്റൊരു ഓണക്കാലം ഇതാ പടി വാതില്‍ക്കല്‍. സമൃദ്ധിയില്‍ നാം സന്തോഷിക്കുമ്പോള്‍ പ്രളയകെടുതിയില്‍ ധാരാളം ആളുകള്‍ കഷ്ടപെടുന്നു.
നമ്മുടെ പുതുതലമുറ അറിയുന്നുണ്ടോ മാവേലി എന്ന ഒരാള്‍ കേരളം ഭരിച്ചിരുന്നു എന്നു?
ഓര്‍ക്കാന്‍ ആകുന്നുണ്ടോ ആ പാട്ട് “മാവേലി നാടു വാണീടും കാലം…”? പുതു തലമുറയിലെ എത്ര പേര്‍ക്കറിയാം ഓണം എന്നാല്‍ എന്താണെന്നു? എത്ര പേര്‍ക്കു അറിയാം തുമ്പ പൂവെന്നാല്‍? കാക്ക പൂവും, പിച്ചിയും, തെച്ചിയും ചെമ്പരത്തിയും തുമ്പയും മുക്കുറ്റിയും കൊങ്ങിണിയും അരിപ്പൂവുമൊക്കെ ഇന്നും പൂക്കുന്നുണ്ടാവുമോ? മാവേലിയുടെ നാടിനെ പറ്റി ഒരു നാലാം ക്ലാസ്സുകാരന്‍റെ മനസോടെ ഒരുമിച്ചു പാടി ഈ പുതു വത്സരത്തെ നന്മയോടെ വരവേല്‍ക്കാം.
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്താങ്ങാര്ക്കുമൊട്ടില്ലതാനും
കള്ളവും ഇല്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളം പറയും ചെറുനാഴിയും
കള്ളത്തരങ്ങള് മറ്റൊന്നുമില്ല
ആധികള് വ്യാധികളൊന്നുമില്ല
ബാലമരണങ്ങള് കേള്പ്പാനുമില്ല
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ.