അപ്പോസ്തോലിക സഭയെപ്പറ്റി ഉള്ള ആരോപണങ്ങളും മറുപടിയും

ഇന്ന് പല സഭകളിലും ഉള്ള തിരുവചനവും ആയി ബന്ധം ഇല്ലാത്ത ആചാരങ്ങള്‍ ” എന്നപേരില്‍ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെ പ്രചരിക്കുന്ന പോസ്റ്റിനു ലഘുവായ ഭാഷയില്‍ ഒരു മറുപടി പറയുന്നു. ആരോപണങ്ങളും അതിനുള്ള മറുപടിയും, വർഷം ചേർത്ത് ചുവടെ ചേർക്കുന്നു

ആരോപണം: 1 )എ ഡി 300 മരിച്ചവര്‍ക്ക് ആയുള്ള പ്രാര്‍ത്ഥന ആരംഭിച്ചു .

മറുപടി : എ ഡി 300 ആണ് ആരംഭിച്ചതെങ്കില്‍ അതിനു മുന്‍പുള്ള മക്കബിയര്‍ പുസ്തകത്തില്‍ അത് എങ്ങനെ വന്നു

ആരോപണം: 2 )എ ഡി 300 സഭയില്‍ കുരിശു രൂപം സ്ഥാപിച്ചു തുടങ്ങി .

മറുപടി : ഇന്നത്തെ എല്ലാ പെന്തകസ്തു സംഘടനകളുടെ ലോഗോയിലും കുരിശുരൂപം സ്ഥാനം പിടിച്ചു. കര്‍ത്താവായ യേശുവിന്റെ കുരിപ്പാൻ അല്ലാതെ ഞങ്ങള്‍ക്ക് പ്രെശംസിപ്പാൻ ഒന്നും ഇല്ല.

ആരോപണം: 3 )എ ഡി 320 മെഴുകുതിരി കത്തിക്കുന്ന രീതി ആരംഭിച്ചു

മറുപടി : വിളക്ക് കത്തിക്കുന്ന പതിവ് പഴയനിയമത്തില്‍ ഉള്ളതാണ്..മെഴുകുതിരി ചില ആത്മീയ അര്‍ഥം കൂടി നല്‍കുന്നു..ബുദ്ധി ആര്‍ക്കെങ്കിലും പണയം വച്ചിടില്ലെങ്കില്‍ ചിന്തിച്ചിട്ട് പറയുക ഇതില്‍ എന്താണ് തെറ്റ് ?

ആരോപണം: 4 )എ ഡി 350 ജൂലിയന്‍ മാര്‍പാപ്പ റോമന്‍ സുര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25 നു ക്രിസ്തുമസ് ദിനാചരണം നടത്തി .

മറുപടി : ഡിസംബര്‍ 25 നു ക്രിസ്ത്യാനികള്‍ ആചരിക്കുന്നത് ക്രിസ്തുദേവന്റെ ജന്മദിനം ആണ് ..സൂര്യദേവന്റെ അല്ല ..മറിച്ചു തെളിയിക്കാമോ ?

ആരോപണം: 5 )എ ഡി 375 മാലാഖമാര്‍ , മരിച്ച വിശുദ്ധന്മാര്‍ തിരുസ്വരുപങ്ങള്‍ എന്നിവയെ വണങ്ങാന്‍ ആരംഭിച്ചു .

മറുപടി : തിരുസ്വരൂപങ്ങളെ ഓര്‍ത്തഡോക്സ് സഭ വണങ്ങാറില്ല

ആരോപണം: 6 )എ ഡി 294 ബലിയര്‍പ്പണം ഒരു നിത്യ ആചാരം ആയി .

മറുപടി : അപോസ്തോലന്മാരുടെ കലഖട്ടം മുതല്‍ അങ്ങനെ ആണ് ..ബൈബിള്‍ വല്ലപ്പോഴും കക്ഷത് നിന്ന് എടുത്തു വായിച്ചു നോക്കുക

ആരോപണം: 7 )എ ഡി 431 എഫേസോസില്‍ നടന്ന സുനഹധോസില്‍ വച്ച് മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു .

മറുപടി : മറിയാതെ ആദ്യമായി ദൈവമാതാവ് എന്ന് വിളിച്ചത് എലിശുബ ആണ് .

ആരോപണം: 8 )എ ഡി 500 പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കുവാന്‍ ആരംഭിച്ചു .

മറുപടി : വസ്ത്രത്തിന്റെ പേരില്‍ ഒച്ചപ്പാട് ഉണ്ടാക്കുന്നാര്‍ അതില്‍ ഉള്ള തെറ്റും കൂടി കാണിക്കുക ..പഴയനിയമ പുരോഹിതര്‍ക്ക് പുരോഹിതവസ്ത്രം ഉണ്ട് .ദൈവം അന്നും ഇന്നും എന്നും ഒരുവന്‍ ആണ് ..വെളിപാടില്‍ പറയുന്ന സ്വര്‍ഗീയ ആരാധനയില്‍ പ്രത്യേക വസ്ത്രങ്ങളെ കുറിച്ച് പറയുന്നുണ്ട് ..

ആരോപണം: 9 )എ ഡി 526 അന്ത്യ കുദാശ ആരംഭിച്ചു .

മറുപടി : അന്ത്യകൂദാശ എന്നപേരില്‍ ഒരു കൂദാശ സഭയില്‍ ഇല്ല ..യകൊബിന്റെ ലേഖനത്തില്‍ പറയുന്ന തൈലഭിഷേകതെ ആണ് പെന്തകസ്തുകാര്‍ അന്ത്യകൂദാശ എന്ന് വിളിച്ചു ആക്ഷേപിക്കുന്നത്

ആരോപണം: 10 )എ ഡി 593 ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു .

മറുപടി : ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 11 )എ ഡി 600 ആരാധനയില്‍ ലത്തീന്‍ ഭാഷ ഉപയോഗിച്ചു തുടങ്ങി .

മറുപടി :അതുകൊണ്ട് ?

ആരോപണം: 12 )എ ഡി 600 മറിയം ,മാലാഖമാര്‍ ,മരിച്ച വിശുദ്ധന്മാര്‍ എന്നിവരോട് പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു .

മറുപടി :ആരോടും പ്രര്തിക്കുന്നില്ല .അവരോടു ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുക ആണ് ചെയ്യുന്നത് ..

ആരോപണം: 13 )എ ഡി 610 ബോണിഫസ് 3 -മന്‍ ആദ്യം ആയി പോപ്പ് എന്ന് വിളിക്കപ്പെട്ടു .

മറുപടി :പോപ്‌ എന്ന വാക്കിന് pappa = father എന്നാ വിശേഷണം ആണ് ഉള്ളത്..സെന്റര്‍ പസ്റ്റെര്‌ ഓവര്‍സിയര്‍ ഇങ്ങനെ ഉള്ള നാമം ബൈബിളില്‍ എവിടെ?

ആരോപണം: 14 )എ ഡി 709 മാര്‍പാപ്പയുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 15 )എ ഡി 786 കുരിശു ,തിരുസരുപങ്ങള്‍ തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ആവുധ്യോഗികം ആയി അംഗീകരിച്ചു .

മറുപടി :ഇവ ഒന്നിനെയും ആരാധിക്കുന്നില്ല..യോസഫിന്റെ അസ്ഥിയെ മോശ ബഹുമാനിച്ചു ..വിശുദ്ധന്മാരുടെ അസ്ഥികള്‍ക്ക് അത്ഭുദം പ്രവര്‍ത്തിക്കാന്‍ കഴിയും..

ആരോപണം: 16 )എ ഡി 850 ഹന്നന്‍ ജലം ,വിശുദ്ധതൈലം എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തികൊടുക്കുന്ന പതിവ് ആരംഭിച്ചു .

മറുപടി :അതുകൊണ്ട് ?

ആരോപണം: 17 )എ ഡി 890 യവ്സേപ്പു പിതാവിനെ ആരാധിക്കുവാന്‍ ആരംഭിച്ചു .

മറുപടി :ആരാധിക്കുന്നില്ല ..മധ്യസ്ഥത മാത്രം

ആരോപണം: 18 )എ ഡി 927 ഇല്‍ കര്‍ദിനാള്‍ സംഘം ആരംഭിച്ചു

മറുപടി :അതുകൊണ്ട് ?

ആരോപണം: 19 )എ ഡി 998 നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു .

മറുപടി :അതുകൊണ്ട് ?

ആരോപണം: 20 )എ ഡി 11 -ആം നുറ്റാണ്ട് കുര്‍ബാന ബലിയര്‍പ്പണം ആയി രൂപാന്തരപ്പെടുകയും അതില്‍ പങ്കു കൊള്ളുന്നത്‌ നിര്‍ബന്ധം ആക്കുകയും ചെയ്തു .

മറുപടി :ഒന്നാം നൂറ്റാണ്ടുമുതല്‍ കുര്‍ബാന ബലി തന്നെ ആണ് ..

ആരോപണം: 21 )എ ഡി 1079 പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത്‌ ഗ്രിഗറി 6 -മന്‍ വിലക്കി .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 22 )എ ഡി 1090 ജപമാല ആരംഭിച്ചു .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 23 )എ ഡി 1190 പാപമോചന ചീട്ടിന്റെ വില്പന ആരംഭിച്ചു

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 24 )എ ഡി 12 -ആം നുറ്റാണ്ട് ഏഴു കുധാശകള്‍ നിര്‍വചിക്കപ്പെട്ടു .

മറുപടി :എല്ലാ കൂധഷകളും ഒന്നാം നൂറ്റാണ്ട് മുതല്‍ ഉള്ളതാണ്

ആരോപണം: 25 )എ ഡി 1215 അപ്പവീഞ്ഞുകളുടെ പദാര്‍ത്ഥ മാറ്റസിദ്ധാന്തം ഇന്നസെന്റു 3 -മന്‍ പ്രക്യാപിച്ചു

മറുപടി :കര്‍ത്താവു സെഹിയോന്‍ മാളികയില്‍ ആണ് ഇത് ആദ്യം പ്രേക്യാപിച്ചത്

ആരോപണം: 26 )എ ഡി 1215 കുംബസാരം ആരംഭിച്ചു .

മറുപടി :ഒന്നാം നൂറ്റാണ്ട് മുതല്‍ ഉണ്ട് കുമ്പസാരം ..

ആരോപണം: 27 )എ ഡി 1220 ഓസ്തി വണങ്ങണം എന്ന് ഹെനോറിയസ് 3 -മന്‍കല്പന പുറപ്പെടുവിച്ചു

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 28 )എ ഡി 1229 വാലന്ഷ്യ സുനഹധോസില്‍ വെച്ച് സാധാരണ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിക്കുകയും ബൈബിള്‍ നിരോധിത പുസ്തകങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തു .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 29 )എ ഡി 1251 സന്യാസി മടങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്യാസി കണ്ടുപിടിച്ചു .

മറുപടി : അതുകൊണ്ട് ?

ആരോപണം: 30 )എ ഡി 1311 റാവന്ന സുനഹടോസില്‍ വെച്ച് ശിശുസ്നാനം അംഗീകരിച്ചു .

മറുപടി : രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തെര്‍ത്തുല്യന്‍ ശിശുസ്നാനതിനു എതിര്‍ ആയിരുന്നു എന്നാ ഐ പി സി പാസ്റെര്‍ സണ്ണി കുര്യന്‍ പറഞ്ഞതിന് എതിര്‍ ആണല്ലോ ഇത് .Pr.സണ്ണി പറയുന്നു രണ്ടാം നൂറ്റാണ്ടില്‍ ശിശു സ്നാനം ഉണ്ടായിരുന്നു എന്ന് ..

ആരോപണം: 31 )എ ഡി 1414 കുര്‍ബാന സമയത്ത് സാധാരണകാര്‍ക്ക്‌ വീഞ്ഞ് നിരോധിച്ചു .

മറുപടി :അപ്പവും വീഞ്ഞും ചേര്‍ത്ത് കൊടുക്കുന്ന രീതി ആണ് ശെരി ..അത് മനസിലാകണം എങ്കില്‍ എഥന്‍ തോട്ടത്തിലെ ജീവവൃക്ഷം മുതല്‍ പഠിക്കണം ..

ആരോപണം: 32 )എ ഡി 1439 ഫ്ലോറന്‍സിലെ സുനഹടോസില്‍ വെച്ച് ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് ഉള്ള പഠിപ്പിക്കല്‍ വിശ്വാസസത്യം ആയി പ്രക്യാപിച്ചു .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 33 )എ ഡി 1545 ട്രെന്ടു സുനഹടോസില്‍ വെച്ച് പാരമ്പര്യം ബൈബിളിനു തുല്യം ആയി പ്രക്യാപിക്കപെട്ടു .അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബിളിന്റെ ഭാഗം ആയി പ്രക്യാപിച്ചു .

മറുപടി :ഇത് ആദ്യം പറഞ്ഞത് പൌലോസ് ശ്ലീഹ ആണ്

ആരോപണം: 34 )എ ഡി 1854 മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യം ആയി പീയുസ് 9 -മന്‍ പ്രക്യാപിച്ചു .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 35 )എ ഡി 1870 ധാര്‍മ്മികവും വിശ്വാസപരവും ആയ കാര്യങ്ങളില്‍ മാര്‍പാപ്പയ്ക്കുള്ള തെറ്റാവരം വത്തിക്കാന്‍ സുനഹടോസ് പ്രക്യാപിച്ചു .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം:36 )എ ഡി 1950 മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യം ആയി പീയുസ് 12 -മന്‍ പ്രക്യാപിച്ചു .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 37 )എ ഡി 1965 മറിയത്തെ സഭാമാതാവ് ആയി പോള്‍ 6 -മന്‍ പ്രക്യാപിച്ചു .സഹരക്ഷക ആയി പ്രക്യാപിക്കുവാന്‍ ഉള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 38 )എ ഡി 1996 പരിണാമ സിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2 -മന്‍ മാര്‍പാപ്പ പ്രക്യാപിച്ചു .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 39 )എ ഡി 2000 കത്തോലിക്കാ സഭ കഴിഞ്ഞ കാലങ്ങളില്‍ ചെയ്തു കുട്ടിയ മഹാപാതകങ്ങള്‍ക്ക് മാര്‍പാപ്പ ലോകത്തോട്‌ ക്ഷമ ചോദിച്ചു .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല

ആരോപണം: 40 )എ ഡി 2002 ഒക്ടോബര്‍ കൊന്തക്ക് പുതിയ പതിപ്പ് ഇറക്കി .

മറുപടി :ഓര്‍ത്തഡോക്സ് സഭകളെ ബാധിക്കുന്നതല്ല