നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് - നാലാം ദിനം)
ഒരുപോലിങ്ങും മോർ യാക്കോബ് ശ്ളീഹാ -
ഉണ്ടെമേലും നിന്നോര്‍മ്മ
ഉതകണമേ നിന്‍ പ്രാര്‍ത്ഥന നിന്‍ -
ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായ്
പ്രാർത്ഥന എന്നുള്ളതിനെ പറ്റി ധ്യാനിക്കാം
കത്തി ജ്വലിക്കുന്ന മുൾപ്പടർപ്പിനടുത്തേക് നടന്നു ചെല്ലാൻ ഒരുങ്ങിയ മോശയോട് തന്റെ കാലിലെ ചെരുപ്പ് അഴിച്ച് കളയുന്നത് വരെ അടുത്തേക്ക് വരരുതെന്ന് ദൈവം വിലക്കി. (ഉത് 3:5) ഇതുപോലെ ആണ് പ്രാർത്ഥനയെ സമീപിക്കേണ്ടതും. ബഹ്യേന്ദ്രിയങ്ങൾകൊണ്ട് അറിയാനവാത്ത ദൈവത്തെ സമീപിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ എല്ലത്തരത്തിലുമുള്ള വികാരധീന ചിന്തയില്നിന്നും നീ സ്വതന്ത്രൻ ആയതിനുശേഷം സപീപിക്കുക പ്രാർത്ഥിക്കുമ്പോൾ കണ്ണീരൊഴുക്കി പ്രാർത്ഥിക്കുക. ദൈവം നമ്മുടെ പ്രാർത്ഥന കേള്ക്കും. നമ്മൾ കണ്ണിരോടെ പ്രാർത്ഥിക്കുമ്പോൾ കര്ത്താവ് അതിയായി സന്തോഷിക്കുന്നു. നമ്മൾ പ്രാർത്ഥിക്കുന്നത് കണ്ണുനീർ തൂവികൊണ്ടാണങ്കിൽ നമ്മൾ മറ്റുള്ളവരേക്കാൾ മെച്ചമാണന്ന് കരുതി അതേ കുറിച് അഭിമാനിക്കരുത്. നമ്മളുടെ പാപങ്ങൾ ഏറ്റു പറയുന്നതിനും കണ്ണുനീരിലൂടെ കർത്താവുമായുള്ള സമാധാനം സംഥാപിക്കുന്നതിനും വേണ്ടിയാണ് നമ്മളുടെ പ്രാർത്ഥന കേൾക്കപ്പെടുന്നത്. അതിനാല്‍ വികാരങ്ങളുടെ പ്രതിവിധിയായ കണ്ണുനീരിനെ അഭിമാനത്തിന്റെ വികാരമാക്കി മാറ്റാതിരിക്കുക . നമ്മളെ അനുഗ്രഹിച്ച ദൈവത്തെ പ്രകൊകിപ്പിക്കുകയാകും അതിലുടെ നമ്മള്‍ ചെയ്യുക. കണ്ണുനീരിന്റെ വരം ലഭിക്കുവാൻ വേണ്ടി ആദ്യമായി പ്രാർത്ഥിക്കുക. അങ്ങനെ, ദുഖത്തിലൂടെ നമ്മുടെ ആത്മാവിൽ മ്രിഗീയമായിട്ടുള്ളതിനെ ഇല്ലാതാക്കുവാൻ നമുക്ക് സാധിക്കും.
പ്രാര്ത്ഥനയില്‍ ക്ഷമയോടെ ഉറച്ച് നില്‍ക്കുക. നമ്മളുടെ ഉള്ളില്‍ ഉരുത്തിരിയുന്ന അസ്വാസ്ഥയങ്ങളെയും ആസന്കകളെയും ആടിയകറ്റുക. നമ്മളുടെ മനസിനെ അലട്ടുകയും പ്രാര്ത്ഥനയുടെ തിവ്രത കുറയ്കുകയുമാന്‍ അവയുടെ ഉദ്ദേശം. നമ്മൾ പ്രാർത്ഥനയിൽ ആത്മാർത്ഥത ഉള്ളവൻ ആണെന്നു കാണുംമ്പോൾ പിശാചു നമ്മളെ ശല്യപ്പെടുത്താൻ ശ്രമിക്കും. നമ്മുടെ ഉള്ളിൽ പലതരത്തിലുള്ള ആഗ്രഹങ്ങളും ആവിശ്യങ്ങളും ഉണർത്തിവിട്ട് നമ്മുടെ മനസിനെ വഴിതെറ്റിക്കും. അവയുടെ പിന്നാലെ പോകുന്ന മനസ് ആകട്ടെ അവ കണ്ടെത്തതെ വരുമ്പോൾ നിരാശ ഭരിതമാകുക്യും ചെയ്യും . പ്രാർത്ഥ്നയിൽ മുഴുകിയിരിക്കുന്ന മനസ്സിൽ പിശാച് ഇത്തരത്തിലുള്ള വേണ്ടാത്ത ചിന്തകള് നിറച്ച് പ്രാർത്ഥനയുടെ സദ്ഫലങ്ങൾ നഷ്ടപ്പെടുത്താൻ കാരണമാകും.
– ഫിലോക്കലിയ എന്ന പുസ്ത്കത്തിൽനിന്നും
പ്രാർത്ഥന
കര്ത്താവേ നിനക്ക് സ്തോത്രം ചെയ്യുന്നതും അത്യുന്നതമായ നിന്റെ നാമത്തിനു പാടുന്നതും പ്രഭാതകാലത്ത് നിന്റെ കൃപയും രാത്രികാലത്ത് നിന്റെ വിശ്വാസത്തെയും അറിയിക്കുന്നത് എത്ര നല്ലതാകുന്നു. കര്ത്താവേ പ്രഭാത സമയത്ത് എന്റെ ശബ്ദം കേൾക്കണമേ. പ്രഭാത സമയത്ത് ഞാൻ ഒരുങ്ങി നിനക്ക് കാണപ്പെടുമാറാകണമെ.കര്ത്താവേ നിന്റെ ജനങ്ങളൊട് കരുണ ചെയ്യേണമേ. കര്ത്താവേ ഞങ്ങളെല്ലവരുടെയും പാപങ്ങളെ പരിഹരിച്ച് ക്ഷമിക്കണമേ. പരിശുദ്ധനായുള്ളവനെ നിന്റെ വലത്തുകൈ ഞങ്ങളുടെ മേൽ ആവസിപ്പിച് നിന്റെ തിരുനാമ നിമിത്തം ഞങ്ങളുടെ രോഗങ്ങളിൽനിന്ന് ഞങ്ങളെ സുഖപ്പെടുത്തേണമെ.
ശ്ലീഹന്മാരെ നിങ്ങൾ സഭയിൽ പ്രസംഗിച്ചിട്ടുള്ള വിശ്വാസത്തെ പരത്താതിരിപ്പനായിട്ട് എല്ലാ ഭാഗങ്ങളീൽനിന്നും എതിരാളികൾ സഭയെ ചുറ്റിയിരിക്കുന്നു. അതിനാല സഭയിലും അതിന്റെ മക്കളിലും വാദങ്ങളും കലഹങ്ങളും ഇല്ലാതാക്കുവാനായിട്ട് നിങ്ങളെ തിരഞ്ഞെടുത്തവനോട് നിങ്ങൾ അപേക്ഷിക്കണമേ. കര്ത്താവേ നിന്റെ വചനങ്ങൾ തങ്കം പോലെ സ്ഫുടം ചെയ്യപ്പെടുവാനയിട്ട് നിന്റെ സത്യം അതിനു ഒരു മൂശയായിത്തീരണമെ. തന്റെ സഭയെ വർദ്ധിപ്പിച്ചവൻ വാഴ്ത്തപെട്ടവനാകുന്നു എന്ന ആചാര്യന്മാർ വെടിപ്പോടെ അട്ടഹസിക്കുകയും ചെയ്യുമാറാകണമെ.
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ.....
കൃപ നിറഞ്ഞ മറിയമേ.....
Subscribe to Kadammanittapally
Get the latest posts delivered right to your inbox