നോമ്പ് കാല ചിന്തകള് (ശ്ളീഹാ നോമ്പ് - ഒൻപതാം ദിനം)
ദുഖ്റോനോക്കോ മോർ ശിമഓൻ
ഗോര്ഗോവലയില്‍ ബശ്മായോ
ബയലാന്ത്യക്കാര്‍ ദുഖ്റോനോ
നെസ്സ്ദ്രോന്‍ ബസ്സലാവോസോ”
വിഷാദത്തെക്കുറിച്
നമ്മുടെ അഞ്ചാമത്തെ പോരാട്ടം സത്പ്രവൃത്തികളിൽനിന്നും നമ്മെ അകടുകയും ആത്മീയ ധ്യനത്തിനുള്ള ആത്മാവിന്റെ പ്രാപ്തിയെ നിഷ്പ്രഭാമാക്കുകയും ചെയ്യുന്ന വിഷാദത്തിന്റെ പിശചിനെതിരായാണു. ആനന്ദമായി പ്രാർതിക്കുന്നതിനും പ്രയോജനപ്രദമായി വേദപുസ്തകം വായിക്കുന്നതിനും നമ്മുടെ സഹോദരങ്ങളോട് സൌമ്യമായും സഹാനുഭൂതിയായും പെരുമാറുന്നത്തിനും നമ്മെ തടയുന്നു. അത്മീയ പോരാട്ടം നടത്തി ദൈവ സഹായത്താൽ ഈ പിശാചിനെ കീഴടക്കണം ഒപ്പം നമ്മുടെ ഹൃദയത്തെ അതീവ ശ്രദ്ധയോടെ കാത്തു സൂക്ഷിക്കണം. പുഴു തിന്നുന്നതുപോലെ വിഷാദം മനുഷ്യ മനസിനെ കാര്ന്നു തിന്നും.
സഹായ ഹസ്തം നീട്ടുന്നവരോട് സംസാരിക്കാനോ സുർഹുത്തുക്കളുടെ ഉപദേശം സ്വീകരിക്കാനൊ അവരോട് നല്ല വാക്കുകള പറയുവാനോ തയ്യാറാവില്ല . ആത്മാവിനെ കീഴടക്കി അതിനുള്ളിൽ അമര്ഷവും അലസതയും നിറയ്കും. അതിനുശേഷം മനസിന്റെ അസ്വസ്ഥതയ്ക്ക് കാരണം മറ്റുള്ളവരാണ് അവരില്നിന്നും അകന്നു പോകണം എന്ന ചിന്തിച്ചു തുടങ്ങും.
തന്റെ തന്നെ ഉള്ളിലുള്ള വികാരങ്ങൾ ആണ് മറ്റുള്ളവരിൽനിന്നും ഒരാൾക്ക് ഉണ്ടാകുന്ന ദ്രോഹത്തിനു കാരണം. നമുക്ക് സമരം ചെയ്യാനുള്ളത് ഉള്ളിലുള്ള വികാരങ്ങളോടാണു. അവയെ ദൈവത്തിന്റെ സഹായത്താലും കാരുണ്യത്താലും നമ്മുടെ ഉള്ളിൽനിന്ന് പറിച്ച് മാറ്റാൻ കഴിഞ്ഞാൽ വന്യ മ്രിഗങ്ങളോട്പോലും സഹവസിക്കുവാൻ കഴിയും . ഇത് തന്നെ ആണ് ഇയ്യോബ് പറയുന്നത് വയലിലെ വന്യ മ്രിഗങ്ങളോട് പോലും നമുക്ക് നിഷ്പ്രയാസം വസിക്കുവാൻ കഴിയും ഇയ്യോബ് 5:23 . നാം ചെയ്ത പാപത്തെ കുറിച്ചുള്ള അനുതാപ പൂർണ്ണമായ ദു:ഖവും ദൈവത്തിലുള്ള പ്രത്യാശാ ഭരിത മായ വിഷാദവും ആണു നാം പോഷിപ്പിക്കേണ്ടത്. ഈ ദു:ഖത്തെ കുറിച്ചാണു വി. പൗലോസ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് ദൈവ ഹിത പ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു അതിൽ ദുഖിക്കത്തിനവകാശമില്ല 2 കോരി 7:10 ദൈവ ഹിത പ്രകാരമുള്ള ദു:ഖം പശ്ചാത്താപം ജനിപ്പിക്കുന്നു അതിലൂടെ ആത്മാവിനെ പരിപോഷിപ്പിക്കുകയും സന്തോഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തന്മൂലമാണു അത് നമ്മെ അനുസരണ ഉള്ളവരും സത്പ്രവർത്തികളിൽ തല്പരരും ആക്കി തീർക്കുന്നത്.
സദ്ഗുണങ്ങൾ ഉള്ള ഒരാൾ പരിശുദ്ധാത്മാവിന്റെ സദ്ഫലങ്ങൾ അനുഭവിക്കുന്നു. സ്നേഹം സന്തോഷം സമാധാനം സഹന ശക്തി നന്മ വിശ്വാസം ആത്മ നിയന്ത്രണം എന്നിവയാണു ആ സദ് ഫലങ്ങൾ (ഗല 5:11) . എന്നാൽ വിഷാദം നമ്മെ നയിക്കുന്നത് ദുഷ്ടാരൂപിയുടെ ഫലങ്ങൾ ആണ്. അലസത അക്ഷമ കോപം വെറുപ്പ് മാത്സര്യം നിരാശ പ്രാർഥനയിൽ താത്പര്യമില്ലായ്മ തുടങ്ങിയവയാണവ. അതിനാൽ ഇത്തരം വിഷാദത്തെ , ചാരിത്ര ഭാഗം, അത്യാഗ്രഹം, കോപം, തുടങ്ങിയ ദൂഷ്യങ്ങളെ എന്നതുപോലെ നാം ഒഴിവാക്കേണ്ടതുണ്ട്. പ്രാർത്ഥനയും ദൈവത്തിലുള്ള പ്രത്യാശയും തിരു ലിഖിത ധ്യാനവും ദൈവജനത്തോടുള്ള സഹവാസവും വഴി ഇതില്നിന്നും മുക്തി നേടാം.
-- ഫിലോക്കാലിയ എന്ന പുസ്തകത്തിൽനിന്നും.
പ്രാർത്ഥന
മോറനേശുമിശിഹാ നിന്റെ കരുണയുടെ വാതിൽനങ്ങളുടെ മുഖങ്ങളുടെ നേരെ അടയ്കരുതെ കര്ത്താവേ ഞങ്ങൾ പാപികളാണന്നു ഏറ്റു പറയുന്നു. ഞങ്ങളൊട് കരുണ ചെയ്യേണമേ. കര്ത്താവേ നിന്റെ മരണത്താൽ ഞങ്ങളുടെ മരണം മാഞ്ഞുപോകുവാനായിട്ട് നിന്റെ സ്നേഹം നിന്റെ പക്കല്നിന്നു ഇറക്കി ഞങ്ങളൊട് കരുണ ചെയ്യുമാറകേണമെ ആമീൻ
കര്ത്താവേ നിന്റെ ശ്ലീഹന്മാരുടെ പ്രാർത്ഥനകളാൽ ഞങ്ങളിൽനിന്ന് വിഷാദ രോഗത്തിന്റെ പിടിയില്നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ആമേൻ!
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ....
കൃപ നിറഞ്ഞ മറിയാമെ...