നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് – ആറാം ദിനം)

ദുഖ്റോനോക്കോ മോര്‍ ബർത്തുല്മൊ
ഗോര്ഗോവലയില്‍ ബശ്മായോ
ബയലാന്ത്യക്കാര്‍ ദുഖ്റോനോ
നെസ്സ്ദ്രോന്‍ ബസ്സലാവോസോ

ചാരിത്ര്യ ഭംഗത്തിന്റെ പിശാചും വിഷയാസക്തിയും

നമ്മുടെ ആദ്യത്തെ പോരാട്ടം എന്നത് വയറിനെ നിയന്ത്രിക്കൽ എന്നത് ആയിരുന്നു. രണ്ടാമത്തെ പോരാട്ടം ഔര് മനുഷ്യനെ തന്റെ യൌവനം മുതൽ ആക്രമിക്കുന്ന ചാരിത്ര്യ ഭംഗത്തിന്റെയും വിഷയാസക്തിയുടെയും പിശാചിനെതിരായിട്ടാണ്.. മറ്റ് തെറ്റുകൾക്കെതിരെ എന്നപോലെ ഈ കാര്യത്തിൽ ആത്മാവിൽ മാത്രം പോരാടിയാൽ പോരാ, ആത്മാവിലും ശരീരത്തിലും നാം രൂക്ഷമായി പോരാടേണ്ടിയിരിക്കുന്നു.

ശരീരികമായ ഉപവാസംകൊണ്ട് മാത്രം പൂർണ്ണമായ ആത്മ നിയന്ത്രണവും പരിശുദ്ധിയും ലഭ്യമാവില്ല. അതിനോടൊപ്പം തീവ്രമായ പശ്ചാത്താപവും തീക്ഷ്ണമായ പ്രാർത്ഥനയും വിശുദ്ധ ഗ്രന്ഥ ധ്യാനവും കഠിന അദ്ധ്വാനവും കൈവേലയും കൂടി വേണം ആത്മ വിനയം കൂടാതെ ഒരു തിന്മയേയും കീഴടക്കൻ സാധിക്കുകയില്ല. നമ്മുടെ ഹൃദയത്തെ എല്ലാ വിധ ഹീന ചിന്തകളില്നിന്നും സംരക്ഷിക്കാൻ നാം പരമാവധി ശ്രമിക്കണം നാഥൻ ഇങ്ങനെയാണു പറഞ്ഞിരിക്കുന്നത് ' ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു( വി. മത്തായി 15:19)

സ്വന്തം പരിശ്രമവും അദ്ധ്വാനവും കൊണ്ടല്ല പിന്നെയോ ദൈവത്തിന്റെ സഹായവും സംരക്ഷണവും കൊണ്ട് നാം സുഖമാക്കപ്പെടുകയും ശുദ്ധതയുടെ ഉയരത്തിൽ എത്തിചേരുമെന്ന് യഥാർത്ഥത്തിൽ വിശ്വസിക്കുന്നതുവരെ ഒരുവനും ഈ ചാരിത്ര്യ ഭംഗത്തിന്റെ പിശാചിന്റെ ആക്രമണത്തിൽനിന്നും മോചിതനാവുകയില്ല. എന്തെന്നാൽ ഇത് മനുഷ്യന് സാധ്യമാകുന്നതല്ല ഇത്തരം വിജയം. നിദ്രാ വേളയിൽ നമുക്കുണ്ടാകുന്ന അവിശുദ്ധമായ സ്വപ്നങ്ങളെ അവഗണിക്കാൻ കഴിയുന്നുണ്ടങ്കിൽ നാം പൂർണ്ണ ആത്മ നിയന്ത്രണം നേടിയിരിക്കുന്നു എന്നാണു അർത്ഥം. ഇത്തരം സ്വപ്നങ്ങൾ നമ്മെ ചൂണ്ടികാണിക്കുന്നത് നമ്മുടെ ആത്മാവ് രോഗാവസ്തയിൽതന്നെയാണു. വികാരത്തിൽനിന്നും മോചനം പ്രാപിച്ചിട്ടില്ല എന്നതിന്റെ തെളിവാണത്.

നമ്മുടെ ആത്മാവിൽ മറഞ്ഞിരിക്കുന്ന രോഗങ്ങളാണു ഉറങ്ങിക്കിടക്കുമ്പോൾ വെളിവാകുന്നത്. ഒരു സ്ത്രീയെ കാമത്തോടെ ഒരുവൻ നോക്കുന്നുവെങ്കിൽ അവൻ ആന്തരികമായി വ്യഭിചരിക്കുന്നു എന്ന് കര്ത്താവ് വി. മത്തായി ശ്ലീഹ 5:28 ൽ പറഞ്ഞിരിക്കുന്നത് ആത്മാവിൽ സ്ഥിതി ചെയ്യുന്ന രോഗാണുക്കളെ തിരിച്ചറിഞ്ഞുകൊണ്ടാണു. നിങ്ങളുടെ ഹൃദയത്തെ ശുഷ്കാന്തിയോടെ കാത്തു സൂക്ഷിക്കുക എന്ന് സുഭാഷിതം 4:23 ൽ പറയുന്നു ആദ്യമനുഷ്യനായ ആദത്തോട് ദൈവം നല്കിയ കല്പന ഇതായിരുന്നു പാമ്പിന്റെ തലയെ സൂക്ഷിക്കുക (ഉൽ 3:15) അതായത് ദുഷ്ചിന്തയുടെ നിഗൂഡമായ ആദ്യ സൂചനയെ സൂക്ഷിച്ച് കൊള്ളുക . എന്തെന്നാൽ ഇതിലൂടെ ആണ് പാമ്പ് (പിശാച്) നമ്മുടെ ആത്മാവിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് . ചിന്തയുടെ പ്രകോപനമാകുന്ന പാമ്പിന്റെ തലകടത്തൽ നാം അനുവദിക്കാതിരുന്നാൽ അധാര്മ്മികമായ പ്രവര്ത്തി ചെയ്യുവാൻ മനസ്സിനെ അധപതിപ്പിക്കുന്ന ചിന്തയുടെ നിർദ്ധേശങ്ങളെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിൽ പ്രവേശിക്കുവാൻ സാധ്യമാകുകയില്ല

ശാരീരിക നിയന്ത്രണം മാത്രം നേടിയാൽ പോരാ ഹൃദയ പശ്ചാത്താപവും അനുതാപത്തോടെയുള്ള നിരന്തരമായ പ്രാർത്ഥനയുംകൂടി നാം സ്വായത്തമാക്കണം. നിത്യേന വളർന്നു കൊണ്ടിരിക്കുന്ന നമ്മിലെ ശാരീരിക ആസക്തിയുടെ അഗ്നിയെ പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താൽ അണയ്ക്കുവൻ നമുക്ക് കഴിയണം. പരിശുധ്ധമായ ജാഗരണം എന്ന ആയുധം ആണു ഇതിനായി നമുക്ക് നൽകപെട്ടിരിക്കുന്നത് . ആകയാൽ പകൽ സമയത്തെ ജാഗ്രത കൊണ്ട് രാത്രിയിൽ മനസിന് പരിശുദ്ധിയും രാത്രിയിലെ ജാഗ്രത മൂലം പകൽ സമയത്ത് ആത്മ ശുദ്ധിയും കൈവരുന്നു

-- ഫിലോക്കാലിയ എന്ന പുസ്തകത്തിൽനിന്നും

പ്രാർത്ഥന

തന്നെ വിളിക്കുന്ന പാപികൾക്ക് തന്റെ കരുണയെ വിരോധിക്കാത്തവനായ എന്റെ ദൈവമേ, നിന്റെ കരുണയാൽ ശിക്ഷകളെയും ക്രോധത്തിന്റെ വടികളെയും ഞങ്ങളിൽനിന്ന് വിലക്കി നീക്കി കളയണമെ. നിന്റെ കൃപയാൽ സന്തോഷമുള്ള മാസങ്ങളെയും ഐശ്വര്യമുള്ള സംവത്സരങ്ങളെയും ഞങ്ങൾക്ക് തരേണമേ. നിന്റെ സ്ലീബയുടെ മഹത്വമേറിയ അടയാളത്താൽ ദുഷ്ടനെ ഞങ്ങളിൽനിന്ന് വിരോധിക്കേണമെ.

വി. അപ്പോസ്തോലന്മാരെ ദൈവം തന്റെ കരുണയാൽ ഞങ്ങളെല്ലവരോടും കൃപ ചെയ്യുവാനും അവസാന നാളിലെ ശിക്ഷാ വിധിയിൽനിന്ന് ഞങ്ങളെ രക്ഷിപ്പാനും ജയത്തിന്റെ കിരീടങ്ങൾ നിങ്ങൾ പ്രാപിക്കുന്ന സമയത്ത് ഞങ്ങൾ നിങ്ങളെ കാണ്മാൻ ഇടവരുമാനുമായിട്ട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ....
കൃപ നിറഞ്ഞ മറിയാമെ....