June 20, 2013

നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് – അഞ്ചാംദിനം)

ഒരുപോലിങ്ങും മോർ ഫീലിപ്പോസ്–
ഉണ്ടെമേലും നിന്നോര്‍മ്മ
ഉതകണമേ നിന്‍ പ്രാര്‍ത്ഥന നിന്‍ –
ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായ്

ഉപവാസം

ഭക്ഷണ ആര്ത്തിക്ക് തികച്ചും എതിരായ വയറിനെ നിയന്ത്രിക്കലിനെ സംബന്ധിച്ചും എങ്ങനെ ആണ് ഉപവസിക്കേണ്ടതെന്നതിനെകുരിചും എന്ത് ഭക്ഷിക്കാം, എത്ര മാത്രം ഭക്ഷിക്കാം എന്നതിനെ കുറിച് സഭ പിതാക്കന്മാർ എന്താണു നമുക്ക് നല്കിയിരിക്കുന്നത് . ഭക്ഷണത്തെകുറിച് എല്ലാവരിലും ഒരേ നിയമം അല്ല കാരണം, ഒരോ ആളിന്റെയും ശാരീരിക സ്ഥിതി വ്യത്യാസമാണ്. പ്രായം ആരോഗ്യം അസുഖം ശരീരിക ദുർബലത എന്നിവ ഒരോ വ്യക്തിയിലും വ്യതസ്തമാണ്. എന്നാൽ എല്ലാവര്ക്കും ഉണ്ടായിരിക്കേണ്ടുന്ന ഒരു ലക്ഷ്യമാണ്‌ അമിത ഭക്ഷണം ഒഴിവാക്കുക എന്നുള്ളത്. അമിത ഭക്ഷണത്താൽ ആത്മ്മവ് നിഷ്ക്രിയവും അലസവുമായിത്തീരുന്നു. പലര്ക്കും പല അളവിൽ ആണ് ആഹാരം വേണ്ടത്. ഈ കാര്യത്തിൽ ആത്മ നിയന്ത്രണത്തിന്റെ ഒരൊറ്റ നിയമാനു നമുക്ക് പിതാക്കന്മാർ നല്കിയിട്ടുള്ളത്. 'വയറു നിറയ്ക്കുന്നതിനെ കുറിചുള്ള ചിന്തകളാൽ വഞ്ചിതരാകരുത്. (സുഭ 24:15). രുചിയുടെ സുഖത്തിനു പിന്നാലെ പായുകയുമരുത്. വിവധ ഭക്ഷണ സാധനങ്ങളുടെ രുചി മാത്രമല്ല, അവയുടെ അളവും നമ്മുടെ വിഷയാസക്തിയുടെ തീ നാളത്തെ ഉയർത്തുന്നുണ്ട്. ഭക്ഷണം ഏത് ഇനത്തിൽ പെട്ടതായലും ശരി, അമിതമായി ഭക്ഷിക്കുമ്പോൾ അത് ദുർവ്രിത്തിയുടെ വിത്ത് നമ്മിൽ ഉത്പാദിപ്പിക്കുകയായിരിക്കും ചെയ്യുക. അമിതമായ വീഞ്ഞ് മാത്രമല്ല അമിതമായ എന്തും നമ്മുടെ മനസിനെ അലസമാക്കി തീർക്കുകയും മന്ദീഭവിക്കുകയും ചെയ്യുന്നു. സോദോം നശിച്ചു പോകാൻ പ്രധാന കാരണം അപ്പത്തിന്റെ അമിത ഭോജനം നിമിത്തമാണ് നശിപ്പിക്കപ്പെട്ടത് (യെഹ 16:49)

ശരീരികമായ അസുഖങ്ങൾ ഹൃദയ ശുദ്ധി നിലനിര്ത്തുന്നതിനു തടസ്സമല്ല. രോഗത്തിനു യോജിച്ച ഭക്ഷണം മാത്രം കഴിക്കുക അല്ലാതെ നമ്മുടെ സുഖത്തിനു കഴിച്ചാൽ എന്താകും ഫലം എന്നത് നമുക്ക് അറിയാം . ജീവൻ നിലനിർത്തുന്നതിനുവേണ്ടി ആണ് ഭക്ഷണം കഴിക്കേണ്ടത്. മിതമായും ന്യാമായും ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്ത്താം. എന്നാൽ ശരീരത്തിന്റെ വിശുദ്ധി നശിപ്പിക്കുന്നതിനുവേണ്ടീ ആഹാരം കഴിക്കരുത്.

ആത്മ നിയന്ത്രണത്തെ കുറിച് വി. പിതാകന്മാർ നലികിയ നിയമം ഇതാണു. വിശപ്പ് തീരുന്നതിനു മുമ്പ് ഭക്ഷണം നിര്ത്തണം. തൃപ്തി ആകുവോളം ഭക്ഷിക്കരുത്. എന്തെന്നാൽ പൗലോസ് അപ്പൊസ്തോലൻ ഇങ്ങനെ പറയുന്നു ' ദുർമ്മോഹങ്ങളിലേക്ക് നയിക്കത്തക്കവിധം ശരീരത്തെ പറ്റി ചിന്തിക്കതിരിക്കുവീൻ (റൊമ 13:14). എന്നാൽ ഇത് പരഞ്ഞുകൊണ്ട് ജീവിതാവിശ്യങ്ങൾ നിറവേറ്റുന്നതിൽ നമ്മെ അപ്പൊസ്തോലൻ വിലക്കുകയല്ല ചെയ്യുന്നത് . ഭോഗാസക്തിയിൽ വ്യാപരിക്കുന്നതിനെതിരെ നമുക്ക് താക്കിത് നല്കുകയാണ്. മറ്റ് സദ്ഗുണങ്ങൾ അതിനോടൊപ്പം പ്രവര്ത്തിക്കുന്നില്ല എങ്കിൽ പരിപൂർണ്ണമായ ആത്മ ശുദ്ധി കൈവരിക്കുന്നതിന് സഹായകമാകുന്നില്ല.

ഉദാഹരണത്തിനു നമ്മുടെ ജോലിയിലുള്ള അനുസരണത്തിലൂടെയും ശാരീരിക ഞെരുക്കത്തിലൂടെയും നാം അഭ്യസിക്കുന്ന എളിമ ആത്മശുദ്ധി കൈവരിക്കുന്നതിന് നമുക്ക് വളരെ ഏറെ ഗുണകരമായി വര്ത്തിക്കുന്നു. പണത്തിന്റെ ഇല്ലായ്മയിൽ മാത്രമല്ല ഉള്ളപ്പോൾ പോലും പണം സമ്പാദിക്കാനുള്ള മോഹം പോലും ഇല്ലാതാക്കികൊണ്ട് നാം അത്യാഗ്രഹം വർജ്ജിക്കുകയാണങ്കിൽ അത് നമ്മെ ആത്മ ശുദ്ധിയിലേക്ക് നയിക്കും. കോപം, വിഷണ്ണത, ആത്മാഭിമാനം, അഹങ്കാരം എന്നിവയിൽ നിന്ന് മോചനം നേടുന്നതിലൂടെ ആത്മശുദ്ധി നേടാം. അടക്കം , മിതത്വം, എന്നിവയിലൂടെ ലഭ്യമാകുന്ന ആത്മ ശുദ്ധി കൈവരീക്കുവാൻ ആത്മ നിയന്ത്രണവും ഉപവാസവും അത്യന്താപേക്ഷിതമാണ്. വയറു നിറച്ച് ഭക്ഷണം കഴിച്ച ഒരാള്ക്ക് ചാരിത്ര്യ ഭംഗത്തിന്റെ (ഒരു വ്യക്തിയുടെ ചാരിത്ര്യം) പിശാചിനോട് മനസ്സുകൊണ്ട് പൊരുതുവാൻ കഴികയില്ല. ആയതിനാൽ നമ്മുടെ പ്രയത്നം ഭക്ഷണ നിന്ത്രണവും , ശരീരിക വിധേയത്വവും നേടിയെടുക്കുന്നതിൽ പരിശ്രമിക്കാം.

– ഫിലോക്കലിയ എന്ന പുസ്ത്കത്തിൽനിന്നും

പ്രാർത്ഥന

മശിഹാ കര്ത്താവേ ഞങ്ങളെ കുറിച് നീ മൌനമായിരിക്കുകയും നിന്നെ ആരാധിക്കുന്നവരിൽനിന്ന് അകലമായിരീക്കുകയും അരുതേ. എന്തെന്നാൽ ഞങ്ങളുടെ ആശ്രയം നിന്നിലാകുന്നു. കര്ത്താവേ ഞങ്ങളെ ജീവന്റെ വഴിയില നടത്തുകയും രാപകൽ നിനക്ക് സ്തുതി പാടുവാൻ ഞങ്ങളെ യോഗ്യരാക്കിതീർക്കുകയും ചെയ്യേണമേ.
കര്ത്താവേ ഉന്നതങ്ങളിൽ കൊമ്പിന്റെയും കാഹളത്തിന്റെയും ശബ്ദം കേള്ക്കപ്പെടുകയും ശവക്കല്ലറകളും പാറകളും പിളർക്കപ്പെടുകയും എല്ലാ വാങ്ങിപ്പോയവർ ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്ന സമയത്ത് ഞങ്ങളൊട് കരുണ ഉണ്ടാകണമെ. കര്ത്താവേ ആ നാഴികയിൽ ഞങ്ങളെ വലത്ത് ഭാഗത്ത് നിരത്തുകയും ചെയ്യേണമേ.
തിരഞ്ഞെടുക്കപ്പെട്ടവരും വിശുധ്ധന്മാരുമായുള്ള അപ്പ്സ്തോലന്മാരെ നിങ്ങളെ ലോകത്തിനു സഹായങ്ങളെ ഒഴുക്കുന്ന ഉറവകൾ ആക്കിത്തീർക്കുകയും നിങ്ങളുടെ അസ്ഥികളാകുന്ന നിക്ഷേപത്തിൽ ശക്തികളെ വസിപ്പിക്കുകയും ചെയ്തവനായ കര്ത്താവ് വാഴ്ത്തപ്പെട്ടവനാകുന്നു. ഞങ്ങൾക്കുവേണ്ടി നിങ്ങൾ കർത്താവിനോട് അപേക്ഷിക്കേണമേ.

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ.....
കൃപ നിറഞ്ഞ മറിയമേ .....