നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് –പതിനൊന്നാം ദിനം)
ദുഖ്റോനോക്കോ മോര്‍ യൂദാ ശ്ളീഹ
ഗോര്ഗോവലയില്‍ ബശ്മായോ
ബയലാന്ത്യക്കാര്‍ ദുഖ്റോനോ
നെസ്സ്ദ്രോന്‍ ബസ്സലാവോസോ
പ്രാർത്ഥന
തന്നെ വിളിക്കുന്ന പാപികൾക്ക് തന്റെ കരുണയെ വിരോധിക്കാത്തവനായ എന്റെ ദൈവമേ, നിന്റെ കരുണയാൽ ശിക്ഷകളെയും ക്രോധത്തിന്റെ വടികളെയും ഞങ്ങളിൽനിന്ന് വിലക്കി നീക്കി കളയണമെ. നിന്റെ കൃപയാൽ സന്തോഷമുള്ള മാസങ്ങളെയും ഐശ്വര്യമുള്ള സംവത്സരങ്ങളെയും ഞങ്ങൾക്ക് തരേണമേ. നിന്റെ സ്ലീബയുടെ മഹത്വമേറിയ അടയാളത്താൽ ദുഷ്ടനെ ഞങ്ങളിൽനിന്ന് വിരോധിക്കേണമെ.
വി. അപ്പോസ്തോലന്മാരെ ദൈവം തന്റെ കരുണയാൽ ഞങ്ങളെല്ലവരോടും കൃപ ചെയ്യുവാനും അവസാന നാളിലെ ശിക്ഷാ വിധിയിൽനിന്ന് ഞങ്ങളെ രക്ഷിപ്പാനും ജയത്തിന്റെ കിരീടങ്ങൾ നിങ്ങൾ പ്രാപിക്കുന്ന സമയത്ത് ഞങ്ങൾ നിങ്ങളെ കാണ്മാൻ ഇടവരുമാനുമായിട്ട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….
കൃപ നിറഞ്ഞ മറിയാമെ….