നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് –പത്താം ദിനം)

ദുഖ്റോനോക്കോ മോര്‍ യാക്കോബ്
ഗോര്ഗോവലയില്‍ ബശ്മായോ
ബയലാന്ത്യക്കാര്‍ ദുഖ്റോനോ
നെസ്സ്ദ്രോന്‍ ബസ്സലാവോസോ

ഉദാസീനതയെകുറിച്ച്

നമ്മുടെ ആറമത്തെ പോരാട്ടം വിഷാദത്തിന്റെ പിശാചിനോടൊപ്പം കൈകൊര്ത്ത് പിടിച്ച് നമ്മെ ആക്രമിക്കാനെത്തുന്ന ഉദാസീനതയുടെ പിശാചിനോടാണു. പ്രാർത്ഥനയിലൂടെയും അനാവിശ്യ സംഭാഷണം ഒഴിവാക്കുന്നതിലൂടെയും വചനം പഠിക്കുന്നതിലൂടെയും പ്രലോഭനങ്ങളെ ക്ഷമാപൂർവാം അഭിമുഖീകരിക്കുന്നതിലൂടെയും അല്ലാതെ ഈ പിശാച് കീഴ്പ്പെടുകയില്ല. ഇവനെ തടഞ്ഞില്ല എങ്കിൽ ഭക്ഷണവും സുഖവും തേടി പോകുന്നു. ഉദാസീനത ബാധിച്ച്ചവന്റെ മനസ് ശൂന്യമാണു. അതിൽ വ്യർത്ഥമായ വ്യാമോഹം മാത്രമേ ഉണ്ടാകുകയുള്ളു. ഇതിനാലാണ് അപ്പസ്തോലന്മാർ രാപകൽ കഷ്ടപെട്ട് ജീവിച്ചതും അപ്പം ദാനമായി വാങ്ങാഞ്ഞതും. ഉദാസീനതയുള്ളവരെ വി. പൌലോസ് പറഞ്ഞ്ഞ്ഞിരിക്കുന്നത് ' ഇത്തരക്കാർ ജോലി ചെയ്യന്നതിനു പകരം പരകാര വ്യഗ്രത ഉള്ളവരായി കഴിഞു കൂടൂന്നു, എന്തെന്നാൽ ഉദാസീനതയിൽനിന്ന് കൗതുക ശീലവും അതിൽനിന്ന് അച്ചടക്കമില്ലായ്മയും അച്ചടക്കമില്ലായ്മയിൽനിന്ന് എലാത്തരം തിന്മകളും ഉളവാകുന്നു, ഇത്തരം ആളുകളൊട് വി. പൌലോസ് പറഞ്ഞ്ഞ്ഞിരിക്കുന്നത് അവർ ശാന്തരായി ജോലി ചെയ്ത് ഭക്ഷണം കഴിക്കട്ടെ. എന്നാൽ ഇതിനു കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ട് അദ്ധേഹം പറയുന്നു അദ്ധ്വാനിക്കാത്ത്തവൻ ഭക്ഷിക്കാതിരിക്കട്ടെ. ക്ഷമയും പ്രാർത്ഥനയും ശാരീരിക അദ്ധ്വാനവും കൊണ്ട് ഉദാസീനതയിൽനിന്ന് മോചനം നമുക്ക് നേടാം.

– ഫിലോക്കലിയ എന്ന പുസ്ത്കത്തിൽനിന്നും

പ്രാർത്ഥന

ദൈവമേ നിന്റെ കൃപയിൽ പ്രകാരം ഞങ്ങളൊട് കരുണ ചെയ്യേണമേ ഉദാസീനത എന്ന വലിയ പിശാച് ഞങ്ങളെ ചുറ്റിയിരിക്കുന്നു. അതിൽ നിന്ന് അകന്ന് നിന്റെ വേലയെ ചെയ്യുവാൻ ഞങ്ങളെ യോഗ്യരാക്കണമെ.പരി. പിതാക്കന്മാരെ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ ഉദാസീനതെയെ ഓർത്തുകൊണ്ട് ദൈവം തമ്പുരാനോട് അപേക്ഷിക്കേണമേ

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ .....
കൃപ നിറഞ്ഞ മറിയമേ .....