നോമ്പ് കാല ചിന്തകൾ (ശ്ളീഹാ നോമ്പ് - മൂന്നാം ദിവസം)
ഒരുപോലിങ്ങും മോർ യൂഹാനോൻ-
ഉണ്ടെമേലും നിന്നോര്‍മ്മ
ഉതകണമേ നിന്‍ പ്രാര്‍ത്ഥന നിന്‍ -
ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായ്.
മത്തായി 4:18-22
അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:
“എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു.
ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.
മനുഷ്യൻ എപ്പോഴും ബുദ്ധിമാൻ എന്ന് സ്വയം വിശേഷിപ്പിക്കുകയോ മറ്റുള്ളവർ വിശേഷിപ്പിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ധാരാളം അറിവു നേടിയിട്ടുള്ളവരൊ പുരാതന ഞ്ജാനികളുടെ ഗ്രന്ഥം വായിച്ചിട്ടുള്ളവരൊ അല്ല ബുദ്ധിമാന്മാർ. മറിച്ച് ബുദ്ധിയുള്ള ആത്മാവും, നന്മയും തിന്മയും തിരിച്ചറിവാനുള്ള കഴിവ് ഉള്ളവര ആണ് ബുദ്ധിമാന്മാർ. അവർ പാപകരമായ പ്രവർത്തികളിൽനിന്നും, ആത്മാവിനു ദോഷം ചെയ്യുന്ന കാര്യങ്ങളിൽനിന്നും അകന്ന് നില്ക്കുന്നു. അവർ ദൈവത്തോട് കൃതജ്ഞത പുലര്ത്തുകയും നന്മ നിറഞ്ഞതും ആത്മാവിനു ഗുണകരവുമായ പ്രവർത്തികളിൽ ഉറച് നില്ക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ ഇവരാണ് യഥാർത്ഥ ബുദ്ധിമാന്മാർ.
വാസ്തവത്തിൽ ബുദ്ധിമാനായ ഒരാള്ക്ക് ഒരേയൊരു കാര്യത്തിലായിരിക്കും താത്പര്യമുണ്ടായിരിക്കുക. എല്ലാത്തിന്റെയും കര്ത്താവായ ദൈവത്തെ അനുസരിക്കുകയും അവിടുത്തോട് അനുരൂപമാകുകയും ചെയ്യുക എന്നാ കാര്യത്തിൽ. ഈ ഒരൊറ്റ ലക്ഷ്യത്തോടെ അയാൾ തന്റെ ആത്മാവിനെ അച്ചടക്കം പരിശീലിപ്പിക്കുകയും തന്റെ ജീവിത യാത്രയിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ദൈവം തന്റെ പരിപാലനയാൽ വസ്തുക്കളെ ക്രമീകരിച്ചതിനു അവിടുത്തേക്ക് നന്ദി പറയുകയും ചെയ്യുന്നു. രുചികരമല്ലാത്ത മരുന്നുകൾ നല്കി ശരീരത്തിന്റെ രോഗം ഭേദമാക്കുന്ന വൈദ്യന്മാരോട് നന്ദി ഉണ്ടായിരിക്കുകയും അതേസമയം അസുഖകരമാണെന്നു തോന്നുമെങ്കിലും തോന്നുമെങ്കിലും നമ്മുടെ നന്മയ്ക് വേണ്ടി അവുടുത്തെ പരിപാലനയാൽ, സംഭവിക്കുന്ന പല കാര്യങ്ങളുടെയും പേരില് ദൈവത്തോട് ഉപേക്ഷ കാട്ടുന്നത് ശരിയല്ല . ദൈവത്തെ കുറിച്ചുള്ള അറിവും അവിടുന്നിലുള്ള വിശ്വാസവും ആണ് ആത്മാവിന്റെ രക്ഷയും പരിപൂർണ്ണതയും.
നാം ദൈവത്തിൽനിന്നും സ്വീകരിച്ച ആത്മ നിയന്ത്രണം, സഹന ശക്തി, മിതത്വം , ആത്മ ധൈര്യം ക്ഷമ തുടങ്ങിയ മഹത്തരവും വിശുദ്ധവുമായ കഴിവുകൾ ശത്രുവിന്റെ ആക്രമണത്തെ ചെറുത്ത് നില്ക്കുവാൻ നമ്മെ സഹായിക്കുന്നതാണ്. ഈ സദ്ഗുണങ്ങൾ നാം വളർത്തിയെടുക്കുകയും അവ നമ്മുടെ അധീനതയിലാവുകയും ചെയ്‌താൽ നമുക്ക് സംഭവിക്കുന്ന യാതൊന്നും വേദനാജനകമൊ, ദു:ഖകരമോ അസഹ്യമോ ആയിരിക്കുകയില്ല. അവയെല്ലാം മാനുഷികമായ ബലഹീനതകൊണ്ട് സംഭവിക്കുന്നതാണന്നും നമ്മിലുള്ള സുകൃതംകൊന്റ്റ് അവയെ കീഴടക്കാൻ സാധിക്കുമെന്നുള്ള ഉള്കാഴ്ച നമുക്ക് ഉണ്ടാകുകയും ചെയ്യും. അൽപ ബുദ്ധികൾ ഇതൊന്നും കാര്യമാക്കുകയില്ല . നമുക്ക് സംഭാവിക്കുന്നവയെല്ലാം നമ്മുടെ നന്മയ്ക്കയിട്ടുള്ളതാണന്നും നമ്മുടെ സുകൃതങ്ങ്ങ്ങൾ കൂടുതൽ തിളക്കമാരന്നവയാകനും ദൈവത്താൽ കിരീടമണിയിക്കപ്പെടാനും അവ ഉപകരിക്കുമെന്ന് ഈ കൂട്ടർ മനസ്സിൽ ആക്കുന്നില്ല.
ഭൌതിക സമ്പത്തുകൾ നേടുക, അവ ധാരളിത്തത്തോടെ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ വെറുമോരു താത്കാലിക ഭ്രമം മാത്രമാണ്. ദൈവഹിതത്തോട് അനുരൂപപ്പെട്ടുകൊണ്ടുള്ള സുക്രുതസംബന്നമായ ജീവിതം സര്വ്വ സമ്പത്തിനെയും അതിസയിക്കുന്നതാണ്നമ്മൾ ഇതിനെകുറിച് ഗഹനമായി ചിന്തിക്കുകയും അത് മനസ്സില് നിരന്തരം കാത്തു സൂക്ഷിക്കുകയും ചെയ്‌താൽ, അതൃപ്തി പ്രകടിപ്പിക്കുകയോ ആവലാതിപ്പെടുകയൊ ആരെയും പഴിക്കുകയോ ചെയ്യുകയില്ല. പിന്നെയോ കീർത്തിയിലും സമ്പത്തിലും ആശ്രയിക്കുന്നവർ നിങ്ങളെക്കാൾ മോശക്കാരാണന്നു കണ്ട്കൊണ്ട് എല്ലാറ്റിനും നന്ദി പറയുകയും ചെയ്യും. സമ്പത്തിനോടുള്ള ആഗ്രഹം പ്രശസ്തിയിലുള്ള താത്പര്യം, അജ്ഞത എന്നിവ ആത്മാവിനെ ദുഷിപ്പിക്കുമെന്ന് നാം മനസിലാക്കണം. പ്രശസ്തി ആഗ്രഹിക്കൽ അത് നമ്മെ മറ്റുള്ളവരുടെ മുന്നില് നാണം കെടുത്തുകയും ചെയ്യും.
– ഫിലോക്കലിയ എന്ന പുസ്ത്കത്തിൽനിന്നും
പ്രാർത്ഥന
പരമാർത്ഥികളെ സ്നേഹിക്കുന്ന നിർമലനായിരിക്കുന്ന ദൈവമായ കര്ത്താവേ , ഞങ്ങൾക്ക് എല്ലായ്പ്പോഴും നിര്മ്മല ഹൃദയത്തെ തരേണമേ. നിനക്കിഷ്ടമില്ലാത്ത വ്യർത്ഥ വിചാരങ്ങളെയും ദുശ്ചിന്തകളെയും ഞങ്ങളിൽനിന്നു നീക്കികളയേണമെ. മാനസാന്തരപെട്ട് തന്റെ അടുക്കലേക്ക് വരുന്ന അനുതാപക്കാരിൽ പ്രീതിപ്പെടുന്നവനായ കരുണാ പുർണ്ണനായിരിക്കുന്ന കര്ത്താവേ നിന്നെ ഉപേക്ഷിച്ചു പറഞ്ഞ്ഞ്ഞതിനുശേഷം ശെമഓനെ നീ പുണ്യപ്പെടുത്തിയ പ്രകാരം ഞങ്ങളുടെ കടങ്ങളെയും പാപങ്ങളെയും പരിഹരിക്കേണമേ. പരിശുദ്ധ ശ്ലീഹന്മാരുടെ മധ്യസ്ത്ഥത ഞങ്ങൾക്ക് അഭയവും കോട്ടയും ആയിരിക്കേണമേ!
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ.....
കൃപ നിറഞ്ഞ മറിയമേ.....