July 6 - Malankara orthodox Mission Sunday - 2014
പരിശുദ്ധ ബാവാ തിരുമേനിയുടെ മിഷന്‍ സണ്‍ഡേ കല്പന.
ആലംബഹീനരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സമൂഹത്തിലെ താഴേ തട്ടിലുള്ള സാധാരണക്കാരുടെയും രോഗികളുടെയും ഉന്നമനത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്നവയാണ് മലങ്കര സഭയുടെ വിവിധ മിഷന്‍ സെന്‍ററുകള്‍. സഭയുടെ വിവിധ സാമൂഹിക പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് ഇവ. യാച്ചാരം, പൂനാ – ദേഹൂറോഡ്, കാരാശ്ശേരി, കലഹണ്ടി, ഇറ്റാര്‍സി, കുണിഗല്‍, ബാംഗ്രൂര്‍, ഭിലായി, മക്കോഡിയ തുടങ്ങി കേരളത്തിന് അകത്തും പുറത്തുമുള്ള അനവധി സ്ഥലങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
കോട്ടയം അമയന്നൂരില്‍ തുടങ്ങുന്ന വികലാംഗഭവന്‍റെ പണി നടന്നുവരുന്നു. ഭാഗ്യസ്മരണാര്‍ഹനായ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്ത്താത്തിയോസ് തിരുമേനിയുടെ അന്ദിമാഭിലാഷമായിരുന്ന ആന്‍ഡമാന്‍സ് മിഷന്‍ കേന്ദ്രത്തിന്‍റെ പണി തീര്‍ന്നുകൊണ്ടിരിക്കുന്നു.കഴിഞ്ഞ വര്‍ഷം സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 19,078,35.50 രൂപാ അധികം ലഭിച്ചു എന്നത് സഭാമക്കളുടെ മിഷന്‍ പ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യത്തെയാണ് കാണിക്കുന്നത്.