മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍

മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍
അത്യുന്നതന്‍ താണ് വന്നു വാണല്ലോ നിന്നില്‍
മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍
ദൈവപുത്രന്‍ നിന്നില്‍ നിന്നങ്ങവതരിച്ചല്ലോ
കാന്തി ചിന്തും നിര്‍മലമാം മാണിക്യകല്ലേ
ദിവ്യദൂതന്‍ അവതാരത്തില്‍ സന്ദേശം നല്‍കി
നിന്‍ വ്രത ത്താല്‍ സര്‍വശക്തന്‍ പുത്രനെ വിട്ടു
മണ്‍മയനാം ആദമിനെ ഉദ്ധരിച്ചീടാന്‍
മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍
അത്യുന്നതന്‍ താണ് വന്നു വാണല്ലോ നിന്നില്‍.