June 5, 2013

പ്രകൃതിസ്നേഹിയായി ഒരു പുരോഹിതന്

ആത്മീയതയുടെ ഈറ്റില്ലമായ പഴയസെമിനാരിയില്‍ ഉയരുന്ന പ്രാര്ത്ഥഭനാ മന്ത്രങ്ങള്ക്ക്റ‌ കരുത്തേകുന്നത്‌ പ്രകൃതിയുടെ പച്ചപ്പാണ്‌. മീനച്ചിലാറിന്റെ വളക്കൂറുളള മണ്ണില്‍ പരിസ്ഥിതിക്ക്‌ അഌയോജ്യമായ കൃഷിരീതികള്‍ പരിക്ഷിച്ചു വിജയിച്ച ആളാണ്‌ പഴയസെമിനാരി മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ്‌. അതിനുദാഹരണമാണ് ഏകദേശം ഒരു ഏക്കര്‍ സ്ഥലത്ത്‌ നിറഞ്ഞുനില്ക്കുയന്ന ഔഷധത്തോട്ടം . കര്പ്പൂ്രം, കുന്തിരിക്കം, പുത്രജീവ, നീലഅമരി തുടങ്ങി അത്യപൂര്വ്വസങ്ങളായ മുന്നൂറോളം ഇനം ഔഷധ സസ്യങ്ങള്‍ ഈ തോട്ടത്തിന്റെ പ്രത്യേകതയാണ്‌. കേരളത്തില്‍ തന്നെ ഇത്രയധികം വിപുലമായ ഔഷധ ചെടികള്‍ വളരെ വിരളമാണ്.

പ്രകൃതിയെ സ്‌നേഹിക്കാതെ ദൈവത്തേയും, മഌഷ്യനെയും സ്‌നേഹിക്കാന്‍ കഴിയില്ല എന്ന ബോദ്ധ്യമാണ്‌ ഫാ. എം.സി. കുറിയാക്കോസിനെ ഒരു പ്രകൃതി സ്‌നേഹിയാക്കിയത്.

കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നായി തീര്ത്ഥാ ടകരും, ഈ മേഖലയില്‍ പഠനം നടത്തുന്നവരും ഗവേഷണം നടത്തുന്നവരും ആയ നിരവധി ആളുകള്‍ ഇത്‌ സന്ദര്ശിതക്കുകയും ഇതില്നിഹന്ന്‌ പ്രചോദനം ഉള്ക്കൊആളളുകയും ചെയ്യുന്നതു കാണുമ്പോള്‍ അച്ചന്റെ മനസ്സില്‍ സംതൃപ്‌തി നിറയുന്നു. ഈ ഔഷധ ചെടികളുടെ സംരക്ഷണം വരും തലമുറയെക്കൂടി പരിരക്ഷിക്കുവാന്‍ വേണ്ടിയാണെന്നുളള കാര്യം അച്ചന്‍ ഓര്മ്മിലപ്പിക്കുന്നു. മലങ്കര ഓര്ത്താഡോക്‌സ്‌ സുറിയാനി സഭയുടെ ആഭിമുഖ്യത്തിലുളള പരിസ്ഥിതി കമ്മീഷന്റെ സജീവ പ്രവര്ത്ത കനാണ് അച്ചന്.

ഫീച്ചര്‍ : സുബിന്‍ ദേവലോകം