മാതാവിൻറെ വിവിധ പെരുന്നാളുകൾ മലങ്കരസഭയിൽ
മാതാവേ നിന്‍ അഭയത്തില്‍
ഞങ്ങളണക്കും പ്രാര്‍ത്ഥനയും
നോമ്പും നേര്‍ച്ചയുമേറ്റീടാന്‍
നിന്‍ മകനോടായ് പ്രാര്‍ത്ഥിക്ക.
മലങ്കരസഭയും,ക്രൈസ്തവ സമൂഹവും ഓഗസ്റ്റ് 1 മുതൽ 15 വരെ മാതാവിൻറെ വാങ്ങിപ്പു പെരുന്നാൾ ആഘോഷിക്കുന്നു. ഈ അവസരത്തിൽ മാതാവിൻറെ നാമത്തിൽ ഉള്ള വിവിധ പെരുന്നാളുകളെ പറ്റിയും അവയുടെ പ്രാധാന്യവും നോക്കാം.
പ്രധാനമായും 6 പെരുന്നാളുകളാണ് സഭ മാതാവിന്റെ നാമത്തിൽ കൊണ്ടാടുന്നത്
ജനുവരി 15 - വിത്തുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മധ്യസ്ഥതമാര്‍ച്ച് 25 - വചനിപ്പ് പെരുന്നാള്‍മെയ് 15 - കതിരുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മധ്യസ്ഥതജൂണ്‍ 15 - പ്രതിഷ്ഠ പെരുന്നാള്‍ (എഫേസൂസ് സുന്നഹദോസില്‍ വച്ച് മറിയം ദൈവമാതാവെന്നു പ്രഖ്യാപിച്ച ശേഷം മാതാവിന്‍റെ പേരില്‍ ദേവാലയം സ്ഥാപിതമായതിന്‍റെ സ്മരണ)ഓഗസ്റ്റ് 15 - വാങ്ങിപ്പ് പെരുന്നാള്‍ഡിസംബര്‍ 26 - പുകഴ്ച പെരുന്നാള്‍
എന്നാൽ ജനപങ്കാളിത്തത്താൽ സഭയിലെ മിക്ക ഇടവകളിലും മാതാവിൻറെ ജനന പെരുന്നാളും ആഘോഷമായി (ആഡംബരമായി ?) കൊണ്ടാടുന്നു. സെപ്റ്റംബര്‍ 1 മുതൽ 8 വരെ എട്ടു നോമ്പ് പെരുന്നാളായാണ് മാതാവിൻറെ ജനന പെരുന്നാള്‍ കൊണ്ടാടുന്നത്.
വാങ്ങിപ്പ് പെരുന്നാളാണ് പ്രധാനം, ചില സഭകള്‍ ജനനപെരുന്നാള്‍ അമിത പ്രാധാന്യത്തോടെ ആഘോഷിക്കുന്നെങ്കിലും അത് കനോനികം അല്ല. മറ്റു പെരുന്നാളുകള്‍ എല്ലാം ദൈവമാതാവെന്ന നാമത്തോടു ചേര്‍ന്നതാണ്. ഗബ്രിയേല്‍ ദൂതനിലൂടെ ദൈവീക അരുളപ്പാട് ലഭിച്ച് , യേശുവിനെ ഉദരത്തില്‍ സ്വീകരിച്ച മുതലാണ് മറിയം ദൈവ മാതാവെന്നു അറിയപ്പെട്ടു തുടങ്ങിയത്.അതിനാല്‍ കര്‍ത്താവിന്റെ ജനനപെരുന്നാള്‍ (ഡിസംബര്‍ 25 , യല്‍ദോ) അല്ലാതെ ആരുടെയും ജനനപെരുന്നാള്‍ സഭ പ്രാധാന്യത്തോടെ കൊണ്ടാടുന്നില്ല.
മാനവരക്ഷാ പദ്ധതിയില്‍ വിശുദ്ധന്‍മാരില്‍ ഒന്നാംസ്ഥാനം ദൈവമാതാവിനാണ്. അതുകൊണ്ട് തന്നെ യേശു കുഞ്ഞിന്‍റെ ചിത്രം ഇല്ലാതെയുള്ള ദൈവമാതാവിന്‍റെ ചിത്രം ഓര്‍ത്തോഡോക്സ് പാരമ്പര്യത്തിന് യോജിച്ചതല്ല. ദൈവമാതാവെന്ന ഒരുപേരല്ലാതെ മാതാവിന് മറ്റു പേരുകളും ഇല്ല.കന്യക മറിയാമിനെ ദൈവമാതാവെന്നു വിളിക്കാത്തവര്‍ ദൈവത്തില്‍നിന്നും അകന്നവര്‍ തന്നെയാണ്.നോമ്പും പ്രാര്‍ത്ഥനയും പ്രോത്സാഹിപ്പിക്കുക എന്ന രീതിയില്‍ എട്ടു നോമ്പ് നോല്‍ക്കുന്നത് സഭ വിലക്കുന്നില്ല. മാതാവിന്‍റെ മാദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു കൊള്ളുന്നു.