പരിസ്ഥിതി ദിനാചരണവും, വിദ്യാഭാസ സഹായവും
ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടന്നു. വികാരി ഫാ. പി .ജെ ജോസഫ് വൃക്ഷത്തൈ വിതരണ ഉത്ഘാടനം നിർവഹിച്ചു. ട്രസ്ടി ശ്രീ. അലക്സാണ്ടർ കിഴക്കേപ്പറമ്പിൽ, സെക്രട്ടറി ശ്രീ. ബോബി കെ ചാക്കോ കക്കാട്ടക്കര എന്നിവർ തൈ ഏറ്റുവാങ്ങി. ഇടവകയിലെ എല്ലാ ഭവനങ്ങൾക്കും പിന്നീട് തൈ വിതരണം ചെയ്തു.
Photos : Facebook Gallery
ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അർഹരായ വിദ്യാർഥികൾക്കു വിദ്യാഭാസ സഹായവും, സ്കൂൾ കിറ്റ് വിതരണവും നടന്നു. സ്കൂൾ ബാഗ്, കുട, നോട്ട് ബുക്കുകൾ, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ അടങ്ങിയ കിറ്റ്, യുവജന പ്രസ്ഥാന അംഗങ്ങൾ, അർഹരായവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും, വിതരണം ചെയ്യുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് ശ്രീ. വർഗീസ് പുതുപറമ്പിൽ, റോഷൻ രാജു ചീരുവേലിൽ, ജിജോ വേക്കൽ, നെൽസണ്‍ എറത്തു, റിജു രാജു കാലായിൽ, ജോണ്‍ ശമുവേൽ വേക്കൽ എന്നിവർ നേതൃത്വം നൽകി.