പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്‌ഘാടനം പുത്തൂര്‍ സെന്റ് ജോര്‍ജ്ജ് പളളിയില്‍ ജൂണ്‍ 9 നു
മലങ്കര സഭാതല പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്‌ഘാടനം പുത്തൂര്‍ സെന്റ് ജോര്‍ജ്ജ് പളളിയില്‍ ജൂണ്‍ 9 നു
സഭാതല പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്‌ഘാടനം പുത്തൂര്‍ സെന്റ് ജോര്‍ജ്ജ് പളളിയില്‍ ജൂണ്‍ 9 ഞായറാഴ്‌ച്ച 9.30ന് നടക്കും. സഭയുടെ എക്കോളോജി മിഷൻ ചെയർമാൻ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ പരിസ്ഥിതി സന്ദേശം നല്‍കും.
വിഭവങ്ങളുടെ അമിതചൂക്ഷണം അപകടകരമാണെന്നും വിഭവങ്ങളുടെ വിവേകരഹിതമായ അമിത ചൂക്ഷണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് വഴിതെളിക്കുമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരിസ്ഥിതി കമ്മീഷന്‍ അദ്ധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ ഇടവകകൾ ക്ക് അയച്ച കൽപനയിൽപറഞ്ഞു . പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നതില്‍ സഭയ്‌ക്കും, വിശ്വാസികള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ടെന്ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ അദ്ദേഹം പറഞ്ഞു.
Subscribe to Kadammanittapally
Get the latest posts delivered right to your inbox