Post Archives

John Samuel Vekal
May 22, 2013

മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍

മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍

മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ അത്യുന്നതന്‍ താണ് വന്നു വാണല്ലോ നിന്നില്‍ മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ ദൈവപുത്രന്‍ നിന്നില്‍ നിന്നങ്ങവതരിച്ചല്ലോ കാന്തി ചിന്തും നിര്‍മലമാം മാണിക്യകല്ലേ ദിവ്യദൂതന്‍ അവതാരത്തില്‍ സന്ദേശം നല്‍കി നിന്‍ വ്രത ത്താല്‍ സര്‍വശക്തന്‍ പുത്രനെ വിട്ടു മണ്‍മയനാം ആദമിനെ ഉദ്ധരിച്ചീടാന്‍ മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ അത്യുന്നതന്‍ താണ് വന്നു വാണല്ലോ നിന്നില്‍

May 20, 2013

വിശുദ്ധ ദൈവ മാതാവിൻറെ വിവിധ പെരുന്നാളുകൾ

വിശുദ്ധ ദൈവ മാതാവിൻറെ വിവിധ പെരുന്നാളുകൾ

“മാതാവേ നിന്‍ അഭയത്തില്‍ ഞങ്ങളണക്കും പ്രാര്‍ത്ഥനയും നോമ്പും നേര്‍ച്ചയുമേറ്റീടാന്‍ നിന്‍ മകനോടായ് പ്രാര്‍ത്ഥിക്കാ” മലങ്കരസഭ മാതാവിന്‍റെ നിരവധി പെരുന്നാള്‍ ആഘോഷിക്കുന്നു ജനുവരി 15 – വിത്തുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മധ്യസ്ഥത മാര്‍ച്ച്‌ 25 – വചനിപ്പ് പെരുന്നാള്‍ മെയ്‌ 15 – കതിരുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മധ്യസ്ഥത ജൂണ്‍ 15 – പ്രതിഷ്ഠ പെരുന്നാള്‍ (എഫേസൂസ് സുന്നഹദോസില്‍ വച്ച് മറിയം ദൈവമാതാവെന്നു പ്രഖ്യാപിച്ച ശേഷം മാതാവിന്‍റെ പേരില്‍ ദേവാലയം സ്ഥാപിതമായതിന്‍റെ സ്മരണ) ഓഗസ്റ്റ്‌ 15 – വാങ്ങിപ്പ് […]

May 17, 2013

പൌരോഹിത്യ വാർഷികാശംസകൾ

പൌരോഹിത്യ വാർഷികാശംസകൾ

ആചാര്യത്വ ശുശ്രൂഷയിൽ നന്മയുടെ നാലു വർഷങ്ങൾ പൂർത്തിയാക്കിയ സന്യാസിവര്യൻ, കടമ്മനിട്ട യുവജന പ്രസ്ഥാനം സാരഥിയായി, മാവേലിക്കര സെൻറ് പോൾസ് മിഷൻ പ്രസ്ഥാനം, തിരുവിതാംകോട് ആശ്രമം, ബാഹ്യ കേരള മിഷൻ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ദൈവത്താൽ തിരഞ്ഞെടുക്കപെട്ടു, സ്വയം സമർപ്പിച്ച സൗമ്യ പുരോഹിതൻ, ഇപ്പോൾ തിരുവന്തപുരം ഭദ്രാസനത്തിൽ പ്രവർത്തിക്കുന്ന, കടമ്മനിട്ടയുടെ സ്വന്തം ഐസ്സക്ക് പുളിക്കക്കുഴിയിൽ അച്ഛനു പൌരോഹിത്യ വാർഷികാശംസകൾ.

May 17, 2013

കാത്തിരിപ്പിൻറെ അവസാന ദിനങ്ങൾ, പെന്തക്കോസ്തി പെരുന്നാളിനായി സഭ ഒരുങ്ങുന്നു

കാത്തിരിപ്പിൻറെ അവസാന ദിനങ്ങൾ, പെന്തക്കോസ്തി പെരുന്നാളിനായി സഭ ഒരുങ്ങുന്നു

“എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” പെന്തക്കോസ്തി പെരുന്നാളിനു സഭ ഒരുങ്ങി, കാത്തിരിപ്പിൻറെ അവസാന ദിനങ്ങൾ, പ്രാർത്ഥനയോടെ പരിശുദ്ധ റൂഹായുടെ അവാസത്തിനായി നമുക്കും ഒരുങ്ങാം ഇന്നത്തെ വേദ വായന വി. യോഹന്നാൻ 14:1-21 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം […]

May 16, 2013

മെയ്‌ 19 : പെന്തക്കോസ്തി പെരുന്നാൾ

മെയ്‌ 19 : പെന്തക്കോസ്തി പെരുന്നാൾ

നമ്മൾക്കിന്നാ ശ്ളീഹരിലാവാസം ചെയ്ത വിശു- -ദ്ധാത്മാവിനെ വന്ദിക്കാം ദേവാ ദയ ചെയ്തീടണമേ “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി” “അവൻ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ഏക സ്വഭാവത്തോടും ഏക അധികാരത്തോടും ഏക […]

May 15, 2013

മെയ്‌ 15 – കതിരുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മദ്ധ്യസ്ഥത

മെയ്‌ 15 - കതിരുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മദ്ധ്യസ്ഥത

കതിരുകളേയോർത്തിടവത്തിൽ – വിത്തിനു മകരത്തിൽ മുന്തിരിയെപ്രതി ചിങ്ങത്തിൽ – പെരുന്നാൾ മൂന്നേവം വർഷം തോറും ഭാഗ്യവതി സ്മൃതിയായി ഘോഷിക്കണമെന്നെഴുതപ്പെട്ടവയാം കന്യകതൻ ഗ്രന്ഥങ്ങളുമായി – യുഹാനോൻ ശ്ലീഹാ വന്നപ്പോഴെപ്പേസൂസ്സിൽ പനിമഴ വർഷിച്ചു ഹാലെലൂയ്യ – അവൾ പ്രാർത്ഥന ശരണം പരിശുദ്ധ കന്യക മറിയാമേ, ഉന്നത സിംഹാസനത്തില്‍ തേജസില്‍ പ്രബലപെട്ടിരിക്കുന്നവനെ നിന്‍റെ മടിയില്‍ സംരക്ഷിച്ചതിനാല്‍ നീ ഭാഗ്യവതിയാകുന്നു.മേലുള്ളവരുടെയും, കീഴെ ഉള്ളവരുടെയും അഴകും അഭിമാനവുമാകയാല്‍ നീ ഭാഗ്യവതിയാകുന്നു. അഗ്നിമയന്‍മാരുടെ നാഥന്‍ നിന്‍റെ അടുക്കല്‍ വെളിപെട്ട തിനാല്‍ നീ ഭാഗ്യവതിയാകുന്നു.തന്നില്‍ സ്ഥിതി ചെയ്ത […]

Page 8 of 11