Posted by John Samuel Vekal

“ദുഖ്റോനോക്കോ മോര്‍ത്തോമ്മോ
ഗോര്ഗോവലയില്‍ ബശ്മായോ
ബയലാന്ത്യക്കാര്‍ ദുഖ്റോനോ
നെസ്സ്ദ്രോന്‍ ബസ്സലാവോസോ”

കോപത്തെ കുറിച്ച്

നാലാമതായി നമുക്ക് നടത്താനുള്ള പോരാട്ടം കോപത്തിന്റെ പിശചിനെതിരായാണു. ദൈവത്തിന്റെ സഹായത്തോടെ ഈ പിശാചിന്റെ മാരക വിഷത്തെ നമ്മുടെ ആത്മാവിന്റെ അഗാധതയില്നിണ്ണ്‍ നാം നിര്മാര്ജ്ജനം ചെയ്യണം. ഇവൻ കടന്നാൽ നന്മയേതെന്ന് തിരിച്ചറിയാനൊ അത്മീയ ജ്ഞാനം നേടാനോ സദുപദേശങ്ങൾ പൂർത്തീകരിക്കുവാനൊ യഥർത്ഥ ജീവിതം നയിക്കാനൊ നീതി ബോധത്തോടും ജാഗരൂകമായ ഹൃദയത്തോടും മുന്നോട്ട് കൊണ്ട് പോകാൻ കഴിയുകയില്ല. യഥർത്തമായ ദൈവിക പ്രകാശം കടന്ന് വരികയുമില്ല. എന്തെന്നാൽ കോപത്താൽ എന്റെ കണ്ണ് അസ്വസ്ഥമാകുന്നു സങ്കി 6:7 .തെറ്റ് ചെയ്യുന്ന സഹോദരനെ തിരുത്താനോ ശിക്ഷിക്കുവാനൊ നാം ആഗ്രഹിക്കുന്ന പക്ഷം നമ്മുടെ ശാന്തത കൈവെടിയാതിരിക്കൻ ശ്രമിക്കണം.

എന്നാൽ സങ്കീ 4:4 ൽ പറയുന്നു കോപിച്ചുകൊള്ളുക പാപം ചെയ്യരുത് . എന്തിനുവേണ്ടി അത് പറഞ്ഞിരിക്കുന്നു നമ്മുടെ തന്നെ വികരപരമോ ആത്മ പ്രശംസ കലര്ന്നതോ ആയ ചിന്തകള്ക്ക്നേരേ പ്രകൃതത്തിനു യോജിച്ച വിധം കോപം പ്രയോഗിക്കാം അതായത് നമ്മുടെ തന്നെ വികാരങ്ങളൊടും ദുഷ്ചിന്തകളോടും കോപിച്ചു കൊൾക. എന്നാൽ അവയുടെ പ്രേരണയാൽ പാപം ചെയ്യുവാൻ ഇടയാകരുത് . അടുത്ത വാക്യം ഈ വ്യാഖ്യാനത്തെ സ്ഥിരീകരിക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ മുമ്പ് പറഞ്ഞതിനെ ഓര്ത്ത് കിടക്കയിൽ ആയിരിക്കുമ്പോൾ അനുതപിക്കുക . അതായത് ദുർവ്വിചാരങ്ങൾ ഹൃദയത്തിലേക്ക് കടന്നു വരുമ്പോഴെ കോപത്തോടെ അവയെ ആട്ടിയോടിക്കുക എന്നിട്ട് നമ്മുടെ ആത്മാവ് പ്രാശന്തതയുടെ കിടാക്കയിൽ വിശ്രമിച്ചലെന്നവണ്ണം പശ്ചത്താപത്തിലേക്കും അനുതാപത്തിലേക്കും തിരിയുക.

സാത്താന് അവസരം കൊടുക്കതിരിപ്പാൻ ‘ നിങ്ങ്നളുടെ കോപം സൂര്യൻ അസ്തമിക്കുന്നത് വരെ നീണ്ട് പോകാതിരിക്കട്ടെ. എന്ന എഫേ 4:26,27l പറയുന്നു. അദ്ധേഹം ഇതുകൊണ്ട് അർഥമാക്കുന്നത് ‘ദുർവിചാരങ്ങളെ അംഗീകരിക്കുന്നത് നിമിത്തം നീതി സൂര്യനായ ക്രിസ്തു കോപിച്ച് നിങ്ങളുടെ ഹൃദയത്തിൽ അസ്തമിക്കാൻ ഇടയാകരുത് കാരണം ദുർവിചാരങ്ങൾ വഴി ക്രിസ്തു നിങ്ങളിൽനിന്ന് പുറപെട്ട് പോകുമ്പോൾ പിശാച് നിങ്ങളിൽ ഇടം കണ്ടെത്തുന്നു. അങ്ങനെ എങ്കിൽ നിരവധി ദിവസത്തോളം കോപം വെച്ചുകൊണ്ടിരിക്കുന്നവനെ കുറിച്ച് എന്ത് പറയാൻ

ഇനിയുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം – കോപം ദിവസങ്ങളോളം വെക്കുകയോ കോപം പുറമെ പ്രകടിപ്പിക്കാതെ ഉള്ളിൽ വെക്കുകയോ ചെയ്യുന്നവരിൽ വൈരാഗ്യത്തിന്റെ വിഷാംശം അവരില വര്ധ്ധിച് വരികയും അവരുടെ നാശത്തിനു കാരണമാകുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നവർ പ്രവർത്തികളിൽ മാത്രമല്ല ചിന്തയിലും കോപത്തെ അവഗണിക്കുകയില്ല. നമ്മുടെ വൈരാഗ്യം നിമിത്തം നമ്മുടെ ബുദ്ധി മങ്ങുകയും ആത്മീയ ജ്ഞാനത്തിന്റെയും വിവേചനശക്തിയുടെയും പ്രകാശത്തിൽനിന്ന് വിശ്ചേദിക്കപ്പെടുകയും അങ്ങനെ പരിശുദ്ധാത്മാവിന്റെ സഹവാസം ശക്തമാകുകയും ചെയ്യും. ഇക്കാരണത്താലാണ് നമ്മുടെ കാഴ്ച വസ്തുക്കൾ ബലിപീഠത്തിനു മുമ്പിൽ വെച്ചിട്ട് പോയി സഹോദരനുമായി രമ്യതപ്പെടുവാൻ കര്ത്താവ് കല്പ്പിക്കുന്നത്. കോപവും വിദ്വേഷവും നമ്മില്നിന്നും നിറഞ്ഞിരിക്കുന്നടത്തോളം കാലം നമ്മുടെ കാഴ്ചകൾ ദൈവത്തിനു സ്വീകാര്യമല്ല .

കോപത്തിനുള്ള അന്തിമ പരിഹാരം ഒന്ന്, ന്യായമോ അന്യായമോ ആയ കാരണങ്ങളാൽ നാം പ്രകോപിതരാകരുത്. രണ്ട്, മരണ സമയത്തെ കുറിച്ചുള്ള അജ്ഞത എപ്പോഴും ഓർമ്മയിൽ ഉണ്ടാകണം മൂന്ന് ആത്മ നിയന്ത്രണമോ ഭൌതിക വസ്തുക്കൾ ഉപേക്ഷിക്കലൊ ഉപവാസമൊ ജാഗരണമൊ അല്ല നമ്മുടേ നേട്ടങ്ങളായി ഗണിക്കപ്പെടുന്നത് എന്ന നാം അറിഞ്ഞിരിക്കുക നാല് അന്തിമ വിധിയിൽ നാം കുറ്റകാരായി കാണപ്പെടുന്നുവെങ്കിൽ അത് നാം കോപത്തിനും വെറുപ്പിനും അടിമകൾ അക്കുന്നത്കൊണ്ടാണ്‍.

{{ഫിലോക്കാലിയ എന്ന പുസ്തകത്തിൽനിന്നും}}

പ്രാർത്ഥന

കര്ത്താവേ ഞങ്ങൾ പലപ്പോഴും കോപത്തിനു അടിമപ്പെടുന്നു. കര്ത്താവേ ഈ അടിമത്വത്തിൽനിന്നും ഞങ്ങളെ സംരക്ഷിക്കേണമെ. നിന്നെ ഉപദ്രവച്ചവർക്ക് വേണ്ടി പ്രാർത്ഥിചവനെ അവരോട് മറുത്തൊന്നും പറയത്തവനെ അവരോട് വിരോധം കാണിക്കത്തവനെ നിന്റെ ഈ കൃപ ഞങ്ങൾക്കും ചൊരിഞ്ഞു തരേണമേ. ഞങ്ങളുടെ പാപങ്ങളെ തുടയ്കേണമെ. പരി. പിതാക്കന്മാരെ കോപം എന്ന പിശാചിന്റെ അടിമത്വത്തിൽനിന്നും രക്ഷപ്രാപിക്കുവാൻ ഞങ്ങൾക്കുവേണ്ടീ അപേക്ഷിക്കേണമേ

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….
കൃപ നിറഞ്ഞ മറിയാമെ….