Posted by John Samuel Vekal

ദുരാഗ്രഹത്തെകുറിച്

“ദുഖ്റോനോക്കോ മോര്‍ മത്തായി ശ്ലീഹോ
ഗോര്ഗോവലയില്‍ ബശ്മായോ
ബയലാന്ത്യക്കാര്‍ ദുഖ്റോനോ
നെസ്സ്ദ്രോന്‍ ബസ്സലാവോസോ”

നാം നടത്തേണ്ടുന്ന മുന്നാമത്തെ സമരം ആണ് ദുരാഗ്രഹത്തിന്റെ പിശാചിനോട്. ഒരാള്ക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ഈ സ്വഭാവം അയാളുടെ ഉള്ളിൽ കടക്കുവാൻ കഴിയുന്നത്. കോപം വിഷയാസക്തി മുതലായ ദൂഷ്യങ്ങൾ പിറവി മുതൽ നമ്മിൽ ഉള്ളതാണ്. അതിനാൽ ദീർഘകാലത്തെ സമരം കൊണ്ട് മാത്രമേ ഇവയെ കീഴടക്കാൻ സാധിക്കുകയുള്ളൂ. ദുരാഗ്രഹം സ്വാഭാവികമായി നമ്മിൽ ഇല്ലാത്തതുകൊണ്ട് പ്രയത്നവും ശ്രദ്ധയും വഴി വളരെ പെട്ടന്ന് മാറ്റവുന്നതുമാണു. എന്നാൽ ഈ കാര്യത്തിൽ ഉപേക്ഷ വരുത്തിയാൽ മോചനം പ്രാപിക്കുക വളരെ പ്രയാസവും. അങ്ങനെ ഈ തിന്മ മറ്റെല്ലാ വികാരങ്ങളെക്കാളും നാശം വിതയ്ക്കും. എന്തെന്നാൽ വി. പൗലോസ് അപ്പോസ്തോലന്റെ അഭിപ്രായത്തിൽ ദുരാഗ്രഹമാണ് എല്ലാ തിന്മകളുടെയും മൂല കാരണം (1 തീമോഥയോസ് 6:10).

ദുരാഗ്രഹത്തിന് 3 രൂപങ്ങൾ ആണുള്ളത്. ഇവ മൂന്നിനെയും വി. വേദപുസ്തകവും വി. പിതാക്കന്മാരും അപലപിക്കുന്നുണ്ട്. ഒന്നാമത്തേത് ദാരിദ്രരായിരുന്നവർ ലോകത്തില്വെച്ച് തങ്ങൾക്കില്ലതിരുന്ന സമ്പത്തുകൾ സൂക്ഷിക്കുന്നതാണു. രണ്ടാമത്തേതു ദൈവത്തിനു സ്വയം സമർപ്പിച്ചുകൊണ്ട് സമ്പത്ത് ഉപേക്ഷിക്കുകയും പിന്നിട് തങ്ങളുടെ പ്രവർത്തിയെകുരിച് പശ്ചാത്താപം ഉണ്ടാക്കുകയും കൈവിട്ടുപോയ സമ്പത്ത് നേടാൻ പരിശ്രമിക്കയെന്നതുമാണു. മുന്നമത്തേതു ദാരിദ്ര്യ ബോധത്തെകുരിച്ചുള്ള ഭയം അവനിൽ ഉളവാക്കി അവനെ ദൈവ പരിപാലനയിലുള്ള ആശ്രയ ബോധത്തിൽനിന്നും പിന്തിരിപ്പിക്കുക എന്നുള്ളതാണ് പ്രതീക്ഷിക്കാത്ത സമയത്ത് കര്ത്താവ് വരുമ്പോൾ നമ്മുടെ മനസിനെ ദുരഗ്രഹത്ത്തിൽ കഴിയുന്നതായി കാണുകയും ദൈവം സുവിശേഷത്തിലെ ധനികനോട് പരഞ്ഞ വാക്കുകള നമ്മോട് പറയാതിരിക്കുകയും ചെയ്യട്ടെ ” വിഡ്ഢീ ഈ രാത്രിയിൽ നിന്റെ ആത്മാവിനെ നിന്നിൽനിന്നാവിശ്യപ്പെടും അപ്പോൾ നീ സമ്പദിച്ചിരിക്കുന്നവയെല്ലം ആരുടേതാകും? വി. ലുക്കോ 12.20

ഫിലോക്കാലിയ എന്ന പുസ്തകത്തിൽനിന്നും

പ്രാർത്ഥന
കരുണയുള്ള ദൈവമേ നിന്റെ വാതില്കൽ ഞങ്ങളുടെ അപേക്ഷയുടെ സ്വരം മുട്ടൂന്നു. നിന്നെ വന്ധിക്കുന്നവരുടെ ആവിശ്യങ്ങളെ വിരോധിക്കരുതെ ദൈവമേ ബലഹീനതയുടെ സഹായത്തിനായി ഞങ്ങൾ നിന്നെ വിളിക്കുന്നു . നല്ലവനെ ഞങ്ങളുടെ അപേക്ഷയുടെ സ്വരം കേട്ടു നിന്റെ യാചനകൾ നൽകുമാറകണമെ .
പരി. പിതാക്കന്മാരെ ഞങ്ങള്ക്ക് വേണ്ടി നിങ്ങൾ അപേക്ഷിക്കുമാറകണമെ
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ….
കൃപ നിറഞ്ഞ മറിയാമെ….