Posted by John Samuel Vekal


ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച നമ്മുടെ വെബ്സൈറ്റ് (www.kadammanittapally.com) സന്ദർശിക്കുകയും അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുകയും ചെയ്ത ഏവർക്കും നന്ദി അർപ്പിക്കുന്നു. നമ്മുടെ വെബ്സൈറ്റ് നിങ്ങളുടെ കഴിവുകളും കലാ സൃഷ്ടികളും പ്രദർശിപ്പിക്കാൻ ഉള്ള ഇടമായി നിങ്ങൾക്കും ഉപയോഗിക്കാം. നിങ്ങളുടെയോ/ നിങ്ങളുടെ കുഞ്ഞുങ്ങളുടെയോ, കഥ / കവിത / ലേഖനങ്ങൾ / ചിത്ര രചനകൾ, അവ എന്തുമാകട്ടെ, ഞങ്ങൾക്ക് അയച്ചു തരിക. പ്രസിദ്ധീകരണ യോഗ്യമായവ നമ്മുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീക രിക്കുന്നതാണ്. തിരഞ്ഞെടുത്ത മികച്ച രചനകൾക്ക് ഇടവക യുവജന പ്രസ്ഥാനം നൽകുന്ന പ്രോത്സാഹന സമ്മാനങ്ങൾ ( *ഒപ്പം യുവജന പ്രസ്ഥാനത്തിൻറെ വാർഷിക പതിപ്പിൽ പ്രസിദ്ധീകരിക്കാൻ ഉള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്). രചനകൾ ഇമെയിൽ വഴിയായോ, പേപ്പർ കോപ്പിയോ ഞങ്ങൾക്ക് കൈമാറുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
John samuel vekal / Robin Charummoottil

(*നമ്മുടെ ഇടവകാംഗമായ സുമി വരച്ച ഒരു ചിത്രം
*വാർഷിക പതിപ്പിനെ പറ്റി ആലോചനകൾ പുരോഗമിക്കുന്നു)