Posted by John Samuel Vekal

(Originally written by Late Geevarughese Anchal Achan)

അന്നാമ്മ : എന്താ , ഉപദേശി രാവിലെ ഇങ്ങോട്ട് വന്നത് . ഇത് സാധാരണ അല്ലല്ലോ ?

പാസ്റ്റർ : അന്നാമ്മ ഇന്നലെ യോഗത്തിന് വന്നിരുന്നല്ലോ , സ്തോത്രം . നാളെയും ഒരു യോഗമുണ്ട് . അതിന് ക്ഷണിക്കാൻ വന്നതാണ് . കർത്താവിൽ സന്തോഷം .

അന്നാമ്മ : ഉപദേശി , ഞാൻ ഇന്നലെ വന്നത് അതൊന്ന് കാണാൻ മാത്രം ആയിരുന്നു . നിങ്ങളുടെ വിശ്വാസ വീട്ടിൽ എന്നും വലിയ നിലവിളിയും കൂവലും അലർച്ചയും കേൾക്കാം . അത് പ്രാർത്ഥന ആണ് എന്നാണ് നിങ്ങളുടെ കൂട്ടര് പറയുന്നത് . അത് നേരിൽ കാണാൻ ആണ് ഞാൻ വന്നത് .

പാസ്റ്റർ: കണ്ട് വിശ്വസിക്കണം എന്നാണല്ലോ കർത്താവ് പറഞ്ഞിട്ടുള്ളത് . സ്തോത്രം . വന്നതിൽ സന്തോഷം .

അന്നാമ്മ : ആദ്യമായി ഒരു കാര്യം ചോദിച്ചോട്ടെ . മുഹമ്മദീയർക്ക് പടിഞ്ഞാറോട്ട് ദർശനമായി നിന്ന് പ്രാർത്ഥിക്കണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ക്രിസ്ത്യാനികൾ കിഴകോട്ട് ദർശനമായിട്ടുമാണ് പ്രാർത്ഥിക്കുന്നത്‌ . മുഹമദീയരെ പോലെ ഉപദേശിയും പടിഞ്ഞാറോട്ട് തിരിഞ്ഞ് ആണെല്ലോ പ്രാർത്ഥിച്ചത്‌ . അതെന്താണ് ?

പാസ്റ്റർ : കിഴക്കോട്ട് തിരിഞ്ഞ് പ്രാർത്ഥിക്കണം എന്ന് വേദപുസ്തകത്തിൽ ഇല്ല . ദൈവ മക്കൾ എല്ലാം വേദാനുസരണം ആയിട്ടാണ് ചെയ്യേണ്ടത് .

അന്നാമ്മ : കിഴക്കോട്ട് തിരിഞ്ഞ് നിന്ന് പ്രാർഥിക്കരുത് എന്ന് വേദ പുസ്തകത്തിൽ ഉണ്ടോ? അല്ലെങ്കിൽ പടിഞ്ഞാറോട്ട് തിരിഞ്ഞ് പ്രാർത്ഥിക്കണം എന്ന് വേദപുസ്തകത്തിൽ ഉണ്ടോ ? ഇത് രണ്ടും അല്ലെങ്കിൽ വേദാനുസരണം ആകുന്നത് എങ്ങനെ ?

പാസ്റ്റർ : ദൈവം സർവ്വ വ്യാപിയാണ് . അതുകൊണ്ട് എങ്ങോട്ട് ദർശനം ആയാലും ദൈവം കേൾക്കും . സ്തോത്രം .

അന്നമ്മ : എല്ലാറ്റിനും വേദ തെളിവുകൾ ആവിശ്യമെങ്കിൽ ദൈവം സർവ്വ വ്യാപി ആകയാൽ എങ്ങോട്ട് തിരിഞ്ഞ് നിന്ന് പ്രാർത്ഥിച്ചാലും മതി എന്ന് വേദപുസ്തകത്തിൽ ഉണ്ടോ ? വിശുദ്ധ സഭ കിഴക്കിന് പ്രാധാന്യം കൊടുക്കുന്നുണ്ട് . അതുകൊണ്ട് ചോദിക്കുന്നത് ആണ് .

പാസ്റ്റർ : പഴയ സഭക്കാരിൽ തള്ളേണ്ട പല അനാചാരങ്ങളും മൂഡാ ആചാരങ്ങളും ഉണ്ട് . ഞങ്ങൾ അതൊന്നും സ്വീകരിക്കയില്ല . വേദപുസ്തകത്തിൽ കിഴക്കിന് അങ്ങനെ ഒരു പ്രാധാന്യവും ഇല്ല . അതിന്റെ ആവിശ്യവും ഇല്ല .

അന്നമ്മ : ശരി , കിഴക്കിന്റെ പ്രാധാന്യം വേദാനുസരണം ആണ് എന്ന് ഞാൻ ബോധ്യപെടുത്തി യാൽ തെറ്റ് തിരുത്താൻ ഉപദേശി തയ്യാർ ആകുമല്ലോ .

പാസ്റ്റർ : വേദപുസ്തകം മാത്രം ആണ് ഞങ്ങളുടെ പ്രമാണം . നിങ്ങളുടെ കാനോനും പിതാക്കന്മാരുടെ ഉപദേശങ്ങളും ഞങ്ങൾക്ക് ബാധകം അല്ല . ക്രിസ്ത്യാനികളുടെ പ്രമാണം ഇതാ ഈ വേദ പുസ്തകം മാത്രം ആണ് .

അന്നമ്മ : ഈ പുസ്തകത്തിൽ നിന്നും ഇക്കാര്യം തെളിയിച്ചാൽ ഉപദേശി സമ്മതിക്കുമോ ?

പാസ്റ്റർ : സ്തോത്രം . സ്തോത്രം . തിരുവചനം സമ്മതിക്കാം .

അന്നമ്മ : ശരി . എസക്കിയേൽ 43 :1 -2 വാക്യങ്ങൾ ഉപദേശി ഒന്ന് വായിച്ചാട്ട് .

പാസ്റ്റർ : (വായിക്കുന്നു ) അനന്തരം അവൻ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു; അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; ഇതെന്താ അന്നാമ്മേ , ഈ വാക്യത്തിൽ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് പ്രാർത്ഥിക്കണം എന്നില്ലലോ ?

അന്നമ്മ : ഇല്ല , എന്നാൽ ദൈവ തേജസ് കിഴക്ക് നിന്നുമാണ് വരുന്നത് എന്ന് സമ്മതിക്കാമല്ലോ .

പാസ്റ്റർ : ഇങ്ങനെ ഒരു വാക്യം കൊണ്ട് അത് സമർത്തിക്കാനൊ സമ്മതിക്കാനോ സാദ്ധ്യം അല്ല .
അന്നമ്മ : അതെന്താ അങ്ങനെ പറയുന്നത് ? ഒരു സത്യം പല പ്രാവിശ്യം പറഞ്ഞാലേ സമ്മതിക്കുക ഉള്ളു അല്ലെ ? അത് കൊള്ളാമല്ലോ ? എന്നാൽ എസക്കിയേൽ 4 3 : 4 കൂടെ വായിചാട്ടെ .

പാസ്റ്റർ : (വായിക്കുന്നു ) യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.

അന്നമ്മ : ഇവിടെയും തിരുവചനം പറയുന്നത് എന്താണ് ഉപദേശി ? ദൈവ തേജസ്‌ കിഴക്ക് നിന്നും ആലയത്തിൽ പ്രവേശിച്ചു എന്ന് അല്ലെയോ ? ഇതിൽ കൂടുതൽ എന്താണ് തെളിയിക്കേണ്ടത് . ദൈവ തേജസ്‌ വരുന്നതായ കിഴക്കോട്ട് തന്നെയല്ലേ നോക്കി പ്രാർഥി ക്കേണ്ടത് ?

പാസ്റ്റർ : ദൈവ തേജസ്‌ കിഴക്ക് നിന്നും ആണ് വരുന്നത് എങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞ് നില്ക്കുന്ന ആൾക്ക് അത് നഷ്ടപെടുകയില്ലലോ . സ്തോത്രം .

അന്നമ്മ : ഉപദേശി , ശാന്തമായി ഒന്നാലോചിച്ചു നോക്ക് , കിഴക്ക് നിന്ന് വരുന്ന ദൈവ തേജസ്‌ പ്രാപിക്കാനാണ് നാം പ്രാർഥി ക്കുന്നത് എങ്കിൽ ആ തേജസ്സിന്റെ നേരെ പ്രിഷ്ടം തിരിഞ്ഞ് നില്ക്കുന്നത് ആണോ ശരി ? അതൊരു അവഹേളനം അല്ലെ ?

പാസ്റ്റർ: കിഴക്കോട്ട് തിരിഞ്ഞ് പ്രാർഥി ക്കരുത് എന്നോ അത് തെറ്റ് ആണ് എന്നോ ഞങ്ങൾ ദൈവ മക്കളെ പഠിപ്പിക്കുന്നില്ല . സ്തോത്രം .

അന്നാമ്മ : അതുകൊള്ളാം . എന്നാൽ കിഴക്കോട്ട് ദർശനമായിട്ടാണ് പ്രാർഥി ക്കേണ്ടത് എന്നും ദൈവ തേജസ്‌ കിഴക്ക് നിന്നും ആണ് വരുന്നത് എന്നും ഈ ദൈവ മക്കളെ പഠിപ്പിക്കയും കാണിച്ചു കൊടുക്കുകയും വേണ്ടത് അല്ലെ ?

പാസ്റ്റർ : ആകട്ടെ അന്നാമ്മക്ക് ഈ രണ്ട് വാക്യങ്ങൾ ആര് പറഞ്ഞു തന്നു ?

അന്നാമ്മ : ഇതൊക്കെ സഭ പഠിപ്പിക്കുന്ന വേദാനുസരങ്ങലായ ആചാര അനുഷ്ടാനങ്ങൾ ആണ് . വേദ പുസ്തകം വേണ്ടത് പോലെ പഠിച്ചിട്ടില്ലാത്തവർ ഇതൊക്കെ തെറ്റ് ആണെന്നും വേദാനുസരങ്ങൾ അല്ല എന്നും ഒക്കെ പറഞ്ഞേക്കാം . വിശുദ്ധ മത്തായി 2 4 :2 7 ഒന്ന് വായിചാട്ടെ .

പാസ്റ്റർ : (വായിക്കുന്നു ) മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും.അതൊകൊണ്ട് എന്താണ് ?

അന്നാമ്മ : അതുകൊണ്ട് മനുഷ്യ പുത്രൻ കിഴക്ക് നിന്ന് ആണ് വരുന്നത് എന്നും കിഴക്കോട്ട് തിരിഞ്ഞു മനുഷ്യ പുത്രനെ നോക്കി ആണ് പ്രാർഥി ക്കേണ്ടത് എന്നും വ്യക്തമാകുന്നു . അതുപോലെ ഹോമ യാഗമോ സമാദാന യാഗമോ യാഹോവക്ക് അർപ്പിക്കുമ്പോൾ കിഴകോട്ടു ദർശനം ഉള്ള ഗോപുരം തുറന്നു കൊടുക്കണം എന്ന് എസക്കിയേൽ 4 6 : 1 2 –
ൽ പറഞ്ഞിരിക്കുന്നു . കിഴക്കോട്ടു തിരിഞ്ഞ് നിന്നാണ് ബലി അർപ്പിക്കയും ആരാധന നടത്തുകയും ചെയ്യേണ്ടത് .

പാസ്റ്റർ : ഇത് സംബന്ധിച്ച് വേറെയും വാക്യങ്ങൾ ഉണ്ടോ ?

അന്നാമ്മ : ഉണ്ട് , അനേക വാക്യങ്ങൾ ഉണ്ട് . ഞാൻ കിഴക്ക് നിന്ന് ഒരു റാ ജ്ജൻ പക്ഷിയെ -എന്റെ ആലോചന അനുഷ്ടിക്കുന്ന പുരുഷനെ -വിളി ക്കുന്നു . എശായാ 4 6 :1 1 . ദൈവത്തിന്റെ ആലോചന അനുഷ്ടിക്കുന്ന ആ പുരുഷൻ -കിഴക്ക് ആണ് സ്ഥിതി ചെയ്യുന്നത് .

പാസ്റ്റർ : അത് ശരി ആണ് .

അന്നാമ്മ : ഉപദേശി , വിശുദ്ധ സഭയുടെ ഉപദേശങ്ങൾ എല്ലാം വേദാനുസരങ്ങൾ ആണ് . ഇനിയും നോക്കുക . എസക്കിയേൽ 1 0 :1 9 അപ്പോൾ കെരൂബുകൾ ചിറകു വിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതിൽക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കു മീതെ നിന്നു.ഈ മാലാഖ മാരുടെ ഗണത്തെയും ദൈവ മഹത്ത്വത്തെയും നോക്കി ആണ് നാം പ്രാർഥി ക്കേണ്ടത് . അല്ലാതെ വല്ല ദിക്കിലോട്ടും നോക്കിയല്ല ..

പാസ്റ്റർ: ഇറങ്ങട്ടെ അന്നാമ്മേ . ഇനിയും സൌകര്യമുള്ളപ്പോൾ ഇങ്ങോട്ട് വരാം . സ്തോത്രം .

അന്നാമ്മ :ഉപദേശിക്കു ധൃതി യാണോ ? എന്നെ യോഗത്തിന് ക്ഷണിക്കാൻ വന്നത് അല്ലെ ? ഞാൻ വരാം . ഉപദേശി ഞാൻ വരുമ്പോൾ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് പ്രാർഥി ക്കാൻ ശ്രദ്ധിക്കുമോ ?

പാസ്റ്റർ : കിഴക്കിന് പ്രാധാന്യം ഇല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ . ഈ വാക്യങ്ങൾ ഞാൻ ഒന്ന് കൂടി പരിശോധിക്കട്ടെ .

അന്നാമ്മ : അത് നല്ലത് . എന്നാൽ ഒന്ന് കൂടി കുറിച്ച് കൊള്ളുക .ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.(Genesis 3:24) യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി.(Genesis 2:8).ദൈവം ഏദൻ തോട്ടത്തെ തന്നെ കിഴക്ക് ആണ് നിര്മ്മിച്ചത് . അതിന്റെ വാതിൽ കിഴക്കയിരുന്നു . ദൈവം തോട്ടത്തിൽ വന്നിരുന്നത് കിഴക്ക് വശത്ത്‌ ഉള്ള വാതിൽ വഴി ആയിരുന്നു . അതുപോലെ നമ്മുടെ പ്രാർത്ഥന സംഘത്തിന്റെ മധ്യത്തിലേക്ക് കിഴക്ക് വശത്ത്‌ കൂടി എഴുനെള്ളി വരുന്ന ദൈവത്തെ സ്വീകരിപ്പാന്നും അനുഗ്രഹം പ്രാപിക്കാനും നാം കിഴക്കോട്ട് ദർശനം ആയിരിക്കണം . അല്ലാതെ പുറം തിരിഞ്ഞ് ഇരുന്ന് അപമാനിക്കരുത് .

പാസ്റ്റർ : ഇനി ഞാൻ പോകുന്നു . അന്നാമ്മേ സ്തോത്രം . ഒരു കാര്യം കൂടി പറയട്ടെ . എല്ലാരും എന്നെ പാസ്റ്റർ എന്നാ വിളിക്കുന്നത്‌ . അന്നാമ്മ മാത്രം ……

അന്നാമ്മ : അയ്യോ ഉപദേശി , ക്ഷമിക്കണേ . ഞാനും അങ്ങനെ തന്നെ വിളിക്കാം . എനിക്കതിൽ സന്തോഷമേ ഉള്ളു . പാസ്റ്റർ പരിശോധന ചെയ്യാൻ പോകയല്ലേ . ഈ വാക്യം കൂടെ പരിശോധന ചെയ്താട്ടേ .അനന്തരം അവൻ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അതു അടെച്ചിരുന്നു.അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം(Ezekiel 44:1,2). അപ്പോൾ യഹോവ വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചത്‌ കിഴക്കേ വാതിൽ വഴി ആണെന്ന് സ്പഷ്ടം . ദൈവത്തിന്റെ വരവ് എപ്പോഴും കിഴക്ക് നിന്നും ആണ് . അതുകൊണ്ട് കിഴക്കോട്ട് തിരിഞ്ഞ് നിന്നേ പ്രാർഥി ക്കാവു എന്ന് വ്യക്തം .

പാസ്റ്റർ: ഇനി ഞാൻ പോവുക ആണ് . ഇനിയൊരിക്കൽ വരാം . സ്തോത്രം .

അന്നാമ്മ : ഇതാ പസ്റ്റരെ ,കാപ്പി . ഇത് കുടിച്ചിട്ട് പോകണം . കാപ്പി കുടിക്കുംബോഴേക്കും ഒരു വാക്യം കൂടി . ചെല്ലുന്നെടത്തൊക്കെയും നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്നു ഉണർത്തിയതാർ?(Isaiah 41:2).എല്ലായിടത്തും നീതി എതിരെല്ക്കുന്ന നീതിയിൻ സൂര്യൻ എപ്പോഴും കിഴക്കാണ് . അതുകൊണ്ട് നീതിയിൽ സൂര്യനായ കർത്താവിനോട് പ്രാർത്ഥിക്കുന്നത്‌ കിഴക്കോട്ട് ദർശനമായി തന്നെ വേണം എന്നുള്ളത് നിര്ബന്ധമായ …………… അയ്യോ പാസ്ടരെ ഇറങ്ങി കഴിഞ്ഞോ ? അത്ര വേഗം കാപ്പി കുടിച്ചോ ? പാവം .(ഉച്ചത്തിൽ ) .. പസ്റ്റർ ഇനിയും വരണേ . വേറെയും കാര്യങ്ങൾ ദൈവ വചനത്തിൽ നിന്നും പറയുവാനുണ്ട് .

പാസ്റ്റരുടെ ശബ്ദം അകലത്തിൽ കേൾക്കുന്നു . സ്തോത്രം . സ്തോത്രം . സ്തോ ……… ത്രം ….