Posted by John Samuel Vekal

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ ഓന്നാം കാതോലിക്കായും കണ്ടനാട് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൌലോസ് പ്രഥമന്‍ (മുറിമറ്റത്തില്‍) ബാവായുടെ ചരമശതാബ്ദിയും ഓര്‍മ്മപ്പെരുന്നാളും പാമ്പാക്കുട സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചെറിയപള്ളിയില്‍ മെയ് 1,2,3, (ബുധന്‍, വ്യാഴം,വെള്ളി) തീയതികളില്‍ നടക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ & സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായിരുന്നു. 1912 -ല്‍ മലങ്കര സഭയില്‍ കാതോലിക്കേറ്റ് പുന:സ്ഥാപിച്ചപ്പോള്‍ പ്രഥമ കാതോലിക്കായായി അവരോധിതനായി. 1913 മെയ് 2- ന് പാമ്പാക്കുട ചെറിയ പള്ളിയില്‍ വച്ച് കാലം ചെയ്തു. ചരമ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മെയ് – 1 ബുധനാഴ്ച കണ്ടനാട് വെസ്റ്  മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റ് നടക്കും. മെയ് – 2 വ്യാഴം രാവിലെ 8 -ന് വികാരി ഫാ. അബ്രഹാം പാലപ്പിള്ളില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. വൈകിട്ട് 5 ന് സന്ധ്യാപ്രാര്‍ത്ഥന, 6-ന് വിവിധ പള്ളികളില്‍ നിന്നും കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടനകര്‍ക്ക് സ്വീകരണം നല്‍കും. 7 -ന് നടക്കുന്ന ശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പരിശുദ്ധ കാതോലിക്കാ ബസ്സേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവ അദ്ധ്യക്ഷനാകും. ഫീലിപ്പോസ് മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് സഭാ വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റി എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്,  സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, ജോസഫ് എം. പുതുശ്ശേരി (എക്സ് എം. എല്‍. എ.) ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് കുര്യന്‍, വികാരി ഫാ. എബ്രഹാം പാലപ്പിള്ളില്‍ തുടങ്ങിയവര്‍ സംസാരിക്കും. മെയ് – 3 ന് രാവിലെ 7.30 -ന് പ. കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച സദ്യ തുടങ്ങിയവയും നടക്കും.